
ഡെലിവറി ബോയിയോട് മോശമായി പെരുമാറിയതിന് പിന്നാലെ ക്ഷമ ചോദിച്ച ഉപഭോക്താവിന് പുത്തൻ സ്കോഡ കാർ സമ്മാനമായി നൽകി യുവ സംരംഭകന്റെ വേറിട്ട പ്രതികരണം. 26കാരനായ രുദ്ര ബാനർജിയാണ് ഉപഭോക്താവിന് അപ്രതീക്ഷിത സമ്മാനം നൽകി ശ്രദ്ധ നേടിയത്.
തുറമുഖ ബിസിനസ് മേഖലയിൽ ആയിരത്തോളം ട്രെയിലറുകളുള്ള സംരംഭകനായ രുദ്ര, സാധാരണ തൊഴിലാളികൾ നേരിടുന്ന പ്രയാസങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനായി ഒരു ദിവസം ഫുഡ് ഡെലിവറി ബോയിയായി ജോലി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി അഞ്ച് ഭക്ഷണ ഓർഡറുകൾ അദ്ദേഹം ഏറ്റെടുത്തു.
വൈകിയെത്തുന്ന ഓർഡറുകളാണ് രുദ്ര ഡെലിവറിക്കായി തിരഞ്ഞെടുത്തത്. ഭക്ഷണം വൈകിയതോടെ ചില ഉപഭോക്താക്കൾ ഫോണിൽ പലതവണ വിളിച്ചെങ്കിലും അദ്ദേഹം കോളുകൾ സ്വീകരിച്ചില്ല. ഒടുവിൽ തണുത്ത ഭക്ഷണവുമായി എത്തിയപ്പോൾ ചില ഉപഭോക്താക്കൾ രൂക്ഷമായി പ്രതികരിക്കുകയും ശകാരിക്കുകയും ചെയ്തു. എന്നാൽ ഡെലിവറി ജീവനക്കാരുടെ ജോലി നേരിട്ട് അനുഭവിച്ചറിയുകയായിരുന്ന രുദ്ര ശാന്തനായി പ്രതികരണങ്ങൾ കേട്ടുനിന്നു.

അടുത്ത ദിവസം രാവിലെ അഞ്ച് ഉപഭോക്താക്കളിൽ ഒരാളിൽനിന്ന് രുദ്രയ്ക്ക് വാട്ട്‌സ്ആപ്പ് സന്ദേശം ലഭിച്ചു. വിശപ്പിന്റെ ദേഷ്യത്തിലാണ് തലേദിവസം മോശമായി സംസാരിച്ചതെന്നും ഡെലിവറി ജീവനക്കാരുടെ ജോലി എത്രത്തോളം പ്രയാസകരമാണെന്ന് ഇപ്പോൾ മനസ്സിലാക്കുന്നുവെന്നും വ്യക്തമാക്കിയായിരുന്നു സന്ദേശം. തന്നോട് ക്ഷമിക്കണമെന്നും ഉപഭോക്താവ് അഭ്യർഥിച്ചു.
ഉപഭോക്താവിന്റെ ഈ ക്ഷമാപണവും മാനുഷിക സമീപനവും രുദ്രയെ ആകർഷിച്ചു. അദ്ദേഹത്തിന്റെ പെരുമാറ്റത്തെ അഭിനന്ദിച്ച രുദ്ര, അടുത്ത ആഴ്ച തന്നെ ഉപഭോക്താവിന് പുത്തൻ സ്കോഡ കാർ സമ്മാനമായി നൽകി.ഒരു ചെറിയ ക്ഷമാപണത്തിനും മറ്റൊരാളോടുള്ള മാനുഷിക പരിഗണനയ്ക്കും നൽകിയ ഈ അപ്രതീക്ഷിത അംഗീകാരത്തിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …