Breaking News

വർക്കല ബ്ലോക്ക് പഞ്ചായത്തിന് ആംബുലൻസ് നൽകി ഫെഡറൽ ബാങ്ക്

വർക്കല: ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന മണമ്പൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിനു വേണ്ടി ഒരു ആംബുലൻസ് സംഭാവന നൽകി മാതൃകയായി ഫെഡറൽ ബാങ്കിന്റെ വർക്കല ശാഖ.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് അക്ബറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്മിതാ സുന്ദരേശൻ ആംബുലൻസിന്റെ പ്രവർത്തനോദ്‌ഘാടനം നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം വിഎസ് പ്രദീപ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ ഫെഡറൽ ബാങ്ക് റീജിയണൽ മാനേജർ നബിൻ പദ്ധതി വിശദീകരിച്ചു.

ജനപ്രതിനിധികളുടെയും ആരോഗ്യപ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ആംബുലൻസിന്റെ താക്കോൽദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് സ്മിത സുന്ദരേശൻ ഫെഡറൽ ബാങ്ക് റീജണൽ മാനേജർ നബീനും ചേർന്ന് മെഡിക്കൽ ഓഫീസർക്ക് കൈമാറി.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുനിത എസ് ബാബു, സുശീലൻ, കുഞ്ഞുമോൾ, ജെസ്സി, രജനി അനിൽ, ഫെഡറൽ ബാങ്ക് വർക്കല ശാഖാ മാനേജർ രേവതി, എന്നിവർ ആശംസ പ്രസംഗവും, മെഡിക്കൽ ഓഫീസർ ഡോ:രാമകൃഷ്ണ ബാബു കൃതജ്ഞതയും രേഖപ്പെടുത്തി

Related posts

Leave a Reply

Your email address will not be published. Required fields are marked *