Breaking News

തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിന്റെ മറവില്‍ അക്രമം: പ്രതികളെ ഉടന്‍ പിടികൂടണമെന്ന് മനുഷ്യാവാകശ പരിസ്ഥിതി സംരക്ഷണ ദേശീയ സമിതി

തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിന്റെ മറവില്‍ കൂട്ടിലങ്ങാടി പഞ്ചായത്ത് മുന്‍ കോണ്‍ഗ്രസ് മെമ്പര്‍ ബാലകൃഷ്ണന്‍ കുന്നുമ്മലിനെ മുസ്ലിംലീഗ് ഗുണ്ടാസംഘം വീട് കയറി ആക്രമിച്ചവര്‍ച്ച പ്രതികളെ ഉടന്‍ പിടികൂടണമെന്ന് മനുഷ്യാവാകശ പരിസ്ഥിതി സംരക്ഷണ സംഘടന ദേശീയ സമിതി (എച്ച്ആര്‍ഡിഇഎം) ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പിന്റെ മറവില്‍ ലീഗ് വ്യാപകമായി നടത്തുന്ന അക്രമ രാഷ്ട്രീയ സംസ്‌കാരത്തെ ജനങ്ങള്‍ തള്ളികളയണെന്നും സമിതി ചെയര്‍മാന്‍ ജോര്‍ജ് സിറിയക്  ജനറല്‍ സെക്രട്ടറി ജെയ്‌സന്‍ ഡോമിനിക് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മനുഷ്യാവാകശ പരിസ്ഥിതി സംരക്ഷണ സംഘടന ദേശീയ സമിതി അംഗമായ ബാലകൃഷ്ണന്‍ കുന്നുമ്മല്‍ യുഡിഎഫ് ഐക്യം കാത്ത് പ്രവര്‍ത്തിച്ചിരുന്ന പഞ്ചായത്ത് അംഗമായിരുന്നു. ആരോടും ഒരുഎതിര്‍പ്പുമില്ലാത്ത അറുപത് പിന്നിട്ട ബാലകൃഷ്ണനെ ലീഗ് പ്രവര്‍ത്തകര്‍ തിരഞ്ഞ് പിടിച്ച് ആക്രമിച്ചത്. ശനിയാഴ്ച രാത്രി വീട്ടില്‍ കയറിയാണ് ലീഗ് സംഘം അടിച്ച് പരിക്കേല്‍പ്പിച്ചത്. ചെവിക്ക് ഗുരുതരമായ പരിക്കേറ്റ ബാലകൃഷ്ണന്‍ കോട്ടപ്പടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.  ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആര്‍എസ്എസ് ബിജെപി ഫാസിസ്റ്റ് തേര്‍വാഴ്ച്ചക്കെത്തിരെ വാതോരാതെ മുസ്ലിംലീഗ് കേരളത്തില്‍ സംസാരിക്കുന്നത് തട്ടിപ്പാണ്. അതെ ഫാസിസ്റ്റ് രീതിയിലാണ് ലീഗ് മലപ്പുറത്ത് തെരഞ്ഞെടുപ്പിന്റെ മറവില്‍ നടത്തുന്നത്. ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും അതിര്‍വരമ്പ് ലംഘിക്കുന്ന ലീഗിന്റെ അക്രമ സംസ്‌ക്കാരം ജനങ്ങല്‍ തിരിച്ചറിയണം. പ്രതികള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭ സമരങ്ങള്‍ ആരംഭിക്കുമെന്നും ഭാരവാഹികല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *