Breaking News

മകളുടെ പടം കാണിച്ചു യുവാവിൽ നിന്ന് പതിനൊന്ന് ലക്ഷം രൂപ തട്ടിയെടുത്ത വർക്കല സ്വദേശികളായ ദമ്പതികൾ പോലീസ് പിടിയിൽ

മകളുടെ പടം വെച്ച് ക്യാൻസർ രോഗിയും അനാഥയുമാണന്ന് സോഷ്യൽ മീഡിയയിലൂടെ തെറ്റിദ്ധരിപ്പിച്ച് യുവാവിൽ നിന്ന് പതിനൊന്ന് ലക്ഷം രൂപ തട്ടിയെടുത്ത വർക്കല സ്വദേശികളായ ദമ്പതികൾ പോലീസ് പിടിയിലായി. വർക്കല താഴേ വെട്ടൂർ ചിറ്റിലക്കാട്ട് റാഷിദ, ഭർത്താവ് ബൈജു നസീർ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

അറസ്റ്റിലായ റാഷിദ, ഭർത്താവ് ബൈജു നസീർ

അനാഥയും ക്യാൻസർ രോഗിയുമാണന്ന് തെറ്റിദ്ധരിപ്പിച്ച് അരീക്കോട് സ്വദേശിയായ യുവാവിൽനിന്നാണ് പണം തട്ടിയെടുത്തത്. റാഷിദ അവരുടെ മകളുടെ ഫോട്ടോ വെച്ച് ഫൈയ്സ് ബുക്കിൽ എകൗണ്ട് തുടങ്ങുകയും, ഇതിലൂടെ താൻ അനാധയാണന്നും ക്യാൻസർ രോഗിയാണന്നും പ്രചരിപ്പിച്ചു. ഉപ്പ ഉപേക്ഷിച്ച് പോയന്നുo മാതാവ് മരിച്ച് പോയന്നും എറണാകുളത്ത് അനാഥാലയത്തിലാണ് താമസമെന്നുമാണ് വിശ്വസിപ്പിച്ചത്. അലിവ് തോന്നിയ യുവാവ് ഒരു വർഷത്തിനിടെ പതിനൊന്ന് ലക്ഷം രൂപ എകൗണ്ടിലേക്ക് നൽകി. വീണ്ടുo വീണ്ടും പണം ആവശ്യപ്പെട്ടതോടെ സംശയം തോന്നി അന്വേഷിച്ച് ചെന്നപ്പോഴാണ് തട്ടിപ്പ് മനസ്സിലായത് .ഇവർ പലരെയും ഇതേ നിലയിൽ പറ്റിച്ചതായും ആർഭാട ജീവിതത്തിനാണ് പണം ഉപയോഗിച്ചതന്നും അരീക്കോട് പോലീസ് പറഞ്ഞു.

എസ്.പി സുജിത് ദാസിന്റെയും,ഡി വൈ എസ് പി അഷറഫിന്റെയും നിർദ്ദേശത്തിൽ എസ് ഐ അഹമ്മദ് ,എ എസ് ഐ രാജശേഖരൻ ,വനിതാ കോൺസ്റ്റബിൾ അനില എന്നിവരാണ് വർക്കലയിലെത്തി പ്രതികളെ അറസ്റ്റു ചെയ്തത് .

Related posts

Leave a Reply

Your email address will not be published. Required fields are marked *