
വർക്കല: വർക്കല നഗരസഭ ചെയർമാൻ സ്ഥാനത്തേക്ക് കെ.എം ലാ ജിക്ക് സാധ്യത. സി.പിഎമ്മിന്റെ സംഘടനാ രീതിയനുസരിച്ച് ജില്ലാ കമ്മിറ്റിയാണ് മുൻസിപ്പാലിറ്റികളിലെ ചെയർമാനെ തീരുമാനിക്കുന്നത്. ജില്ലാ കമ്മിറ്റിയുടെ തീരുമാനം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച് പ്രഖ്യാപിക്കുകയാണ് സിപിഎമ്മിന്റെ സംഘടനാ രീതി . ജയിച്ചുവന്ന സ്ഥാനാർഥികളിൽ ഏരിയ കമ്മിറ്റി അംഗങ്ങൾ ഉണ്ടെങ്കിൽ ആ പേരാകും ജില്ലാ കമ്മിറ്റി പരിഗണിക്കുക. ഏരിയ കമ്മിറ്റി അംഗം ഇല്ലായെങ്കിൽ ലോക്കൽ കമ്മിറ്റി അംഗത്തെ പരിഗണിക്കും. അതാണ് ഒരു മുൻസിപ്പാലിറ്റിയിലെ ചെയർമാനെ തീരുമാനിക്കുന്നതിൽ സിപിഎം സംഘടനാപരമായി സ്വീകരിക്കുന്ന മാനദണ്ഡം. ഇക്കാര്യങ്ങൾ പരിഗണിക്കുമ്പോഴാണ് കെ. എം ലാജിക്ക് ചെയർമാൻ സ്ഥാനത്തേക്ക് നറുക്ക് വീഴുമെന്ന കാര്യം ഏതാണ്ട് ഉറപ്പാക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ വിവിധ മേഖലകളിൽ സജീവ ചർച്ചയാവുകയാണ് വർക്കല മുനിസിപ്പാലിറ്റിയിലെ ചെയർമാൻ ആരാവുമെന്ന വിഷയം. എന്നാൽ സാമൂഹ്യമാധ്യമങ്ങളിലെ അഭിപ്രായപ്രകടനങ്ങൾക്കൊന്നും പിടികൊടുക്കാത്തതാണ് സിപിഎമ്മിന്റെ സംഘടനാ സംവിധാനം. ഭരണസമിതി രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ട് രാഷ്ട്രീയമായ പരിചയസമ്പത്തും വർക്കല മുൻസിപ്പാലിറ്റിയിലെ ചെയർമാൻ സ്ഥാനാർഥിയുടെ കാര്യത്തിൽ പരിഗണിച്ചേക്കും. കാരണം 14 അംഗങ്ങളുടെ മാത്രം പിന്തുണയുള്ള എൽഡിഎഫിന് പ്രതിപക്ഷ കക്ഷികളെ കൂടി തങ്ങളുടെ നിലപാടുകളോട് സമരസ പ്പെടുത്തേണ്ട സാഹചര്യം കൂടി നിലനിൽക്കുന്നുണ്ട്. അക്കാര്യത്തിൽ യുഡിഎഫിന്റെ പിന്തുണ സിപിഎം പ്രതീക്ഷിക്കുന്നുമുണ്ട് , അതുകൊണ്ട് യുഡിഎഫിനെ കൂടി തങ്ങളുടെ നിലപാടുകൾക്ക് ഒപ്പം നടത്തിക്കാനുള്ള രാഷ്ട്രീയ മെയ്‌വഴക്കം കൂടി ചെയർമാനെ നിർണയിക്കുന്നതിൽ സിപിഎം ജില്ലാ നേതൃത്വം പരിഗണിക്കാൻ സാധ്യതയേറെയാണ്. ഈ സാഹചര്യവും കെ എം ലാജിക്ക് അനുകൂലമാണ്. നിലവിൽ ഏരിയ സെന്റർ അംഗം കൂടിയായ ലാജിയുടെ അനുഭവ സമ്പത്ത്കൂടി പ്രയോജനപ്പെടുത്താൻ സിപിഎം ജില്ലാ നേതൃത്വം ഇപ്പോഴത്തെ സാഹചര്യത്തിൽ തയ്യാറായേക്കും. ഭരണ സമിതി രൂപീകരണ വിഷയത്തിൽ തങ്ങൾ എൽഡിഎഫിനെ പിന്തുണയ്ക്കുമെന്ന കാര്യം ഇതിനോടകംതന്നെ യുഡിഎഫ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി അധികാരത്തിൽ വരാതിരിക്കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും യു ഡി എഫ് അസന്നിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
- വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
- വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
- വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
- അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
- എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്