
സങ്കല്പ ഫ്രെയിംസിന്റെ ബാനറിൽ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിർവഹിക്കുന്ന “സമരസ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പ്രമുഖ ചലച്ചിത്ര താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തിറങ്ങി.
നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഖില നാഥ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ഹരീഷ് പേരടി ശക്തമായൊരു വേഷം കൈകാര്യം ചെയ്യുന്നു. പ്രദീപ് ബാലൻ, ദേവരാജ്, ദിനേശ് പട്ടത്ത്, വിജയകൃഷ്ണൻ, വിനോദ് കോഴിക്കോട്, ഹാഷിം ഹുസൈൻ, രത്നാകരൻ, രാജീവ് മേനത്ത്, ബിനീഷ് പള്ളിക്കര, നിഖിൽ കെ മോഹനൻ, പ്രമോദ് പൂന്താനം, അശ്വിൻ ജിനേഷ്, നിലമ്പൂർ ആയിഷ, മാളവിക ഷാജി, വിനീത പദ്മിനി, ബിനി ജോൺ, സുനിത, മഹിത, ബിന്ദു ഓമശ്ശേരി, ശാന്തിനി, ദൃശ്യ സദാനന്ദൻ, കാർത്തിക അനിൽ എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.

‘ജഗള’യിലൂടെ ശ്രദ്ധേയനായ സുമേഷ് സുരേന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് പ്രഭാകരൻ നറുകരയുടെ വരികൾക്ക് അഭയ് എ കെ, ബാബുരാജ് ഭക്തപ്രിയം എന്നിവർ സംഗീതം പകരുന്നു. ജോമോൻ സിറിയക് ആണ് എഡിറ്റിംഗ്. ആർട്ട് ഡയറക്ഷൻ ഷിജു മാങ്കൂട്ടം, മേക്കപ്പ് നീന പയ്യാനക്കൽ, കോസ്റ്റ്യൂംസ് ശ്രീനി ആലത്തിയൂർ എന്നിവരാണ് നിർവഹിക്കുന്നത്.
സ്റ്റിൽസ് സുമേഷ് ബാലുശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ ഗിജേഷ് കൊണ്ടോട്ടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദേവ് രാജ്, അസോസിയേറ്റ് ഡയറക്ടർമാർ ബേബി പുല്പറ്റ, സുധീഷ് സുബ്രമണ്യൻ എന്നിവരും അസിസ്റ്റന്റ് ഡയറക്ടർമാരായി ശ്രീധര, വിഘ്‌നേഷ്, അശ്വിൻ പ്രേം, ഗ്രിഗറി, ദേവാനന്ദ്, ശ്രീജിത്ത് ബാലൻ എന്നിവർ പ്രവർത്തിക്കുന്നു. പി ആർ ഒ: എ എസ് ദിനേശ്.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …