
തെങ്കാശി: വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കും സൈനികർക്കുമായി തെങ്കാശിയിൽ സൈനിക കാന്റീനിന്റെ എക്സ്റ്റൻഷൻ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം പാങ്ങോട് മിലിറ്ററി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ ഉദ്ഘാടനം നിർവഹിച്ചു.

ജില്ലയിലെ വിമുക്തഭടന്മാർ ഏറെ നാളായി കാത്തിരുന്ന സൗകര്യമാണ് ഇതിലൂടെ യാഥാർഥ്യമായത്. കാന്റീൻ ആരംഭിച്ചതോടെ ആവശ്യമായ സാധനങ്ങൾ നാട്ടിൽ തന്നെ ലഭ്യമാകുന്നതിലൂടെ വലിയ ആശ്വാസമാണ് ലഭിക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ചടങ്ങിൽ തിരുവനന്തപുരം സൈനിക കേന്ദ്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് കമാൻഡന്റ് കേണൽ സൂര്യ മുഖർജി, കാന്റീൻ സ്റ്റാഫ് ഓഫീസർ കേണൽ ജെ ചന്ദ്രൻ, എക്സിക്യൂട്ടീവ് ഡയറക്ടർ കേണൽ ആൽവിൻ (റിട്ട.) എന്നിവർ പങ്കെടുത്തു. 94 വയസ്സുള്ള ഏറ്റവും മുതിർന്ന വിരമിച്ച സൈനികനായ ഹോണററി ഫ്ലൈയിംഗ് ഓഫീസർ എസ് ത്യാഗരാജനും ചടങ്ങിൽ സാന്നിധ്യം വഹിച്ചു

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …