Breaking News

വർക്കല കടൽതീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി

വർക്കല: പാപനാശം കടൽതീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. പാപനാശം ബലി മണ്ഡപത്തിന് സമീപമുള്ള കടൽതീരത്താണ് അജ്ഞാത പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ നടക്കാനിറങ്ങിയവരാണ് കടൽത്തീരത്ത് കമിഴ്ന്ന നിലയിൽ മൃതദേഹം കിടക്കുന്നത് കണ്ടത്. തുടർന്ന് ഇവർ പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു.

ഏകദേശം 50 വയസ്സിന് മുകളിലുള്ള ആളുടേതാണെന്ന് കരുതുന്ന മൃതദേഹം ടി-ഷർട്ടും അടിവസ്ത്രവും ധരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹത്തിന് അധികം പഴക്കമില്ലെന്നാണ് പ്രാഥമിക നിഗമനം. മത്സ്യത്തൊഴിലാളിയാകാമെന്ന സംശയത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിൽ ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ ശേഖരിക്കുന്നതായും പോലീസ് അറിയിച്ചു.

മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതായി വർക്കല പോലീസ് അറിയിച്ചു. അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് കേസെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *