

വർക്കല: കാസർഗോഡ് നിന്നാരംഭിച്ച ആശാ വർക്കമാരുടെ രാപകൽ സമരയാത്ര ഇന്ന് തിരുവന്തപുരം ജില്ലയിൽ പ്രവേശിച്ചു. സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ ജാതിമത പരിഗണനയില്ലാതെ വിവിധ സംഘടനകൾ സമരയാത്രയ്ക്ക് സ്വീകരണം നൽകി. വർക്കലയിൽ രണ്ടിടത്ത് സമരയാത്രക്ക് സ്വീകരണം നൽകി.
വർക്കല മുനിസിപ്പൽ പാർക്കിൽ നടന്ന ആദ്യസ്വീകരണ സമ്മേളനം ഫ്രാവ് സെക്രട്ടറി പി.സുഭാഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ അഡ്വ.ആർ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വർക്കല റെയിൽവേ സ്റ്റേഷനിൽ കോൺഗ്രസ് പ്രവർത്തകർ സമര യാത്രയ്ക്ക് ഊഷ്മളമായ സ്വീകരണം നൽകി.
ഇക്കഴിഞ്ഞ മേയ് 5ന് കെ.എ.ഡബ്ളിയു.എ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ബിന്ദുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച സംസ്ഥാന രാപകൽ യാത്ര 18ന് തിരുവനന്തപുരത്ത് സമാപിക്കും.
ആറ്റിങ്ങലിൽ ആശാ സമരം ജനഹൃദയങ്ങൾ ഏറ്റെടുത്തു വെന്ന് രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി മാത്യു

ആറ്റിങ്ങൽ: ആശാ സമരം ജനഹൃദയങ്ങൾ ഏറ്റടുത്തുവെന്ന് രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി മാത്യു. ആശമാരുടെ സമരയാത്രക്ക് ആറ്റിങ്ങലിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. സ്ത്രീ തൊഴിലാളികൾക്കും സമൂഹത്തിൻ്റെ അടുത്തട്ടിലുള്ളവർക്കുമാണ് മുൻഗണന എന്നാണ് പറയുന്നത്.മുൻഗണനാ ക്രമത്തിൽ ആശാ പ്രവർത്തകരുടെ ദിവസ വേതനമാണ് ഒന്നാമത് വരേണ്ടത്. അതിന് സർക്കാരിന് സമയമില്ല. എന്നിട്ട് ജനങ്ങളോട് മുണ്ട് മുറുക്കി ഉടുക്കാൻ പറയുന്നു.
വിജ്ഞാൻ കേരളയുടെ ഉപദേശകനായി നിയമിതനായ തോമസ് ഐസകിന് ഒരു ദിവസം 2333 രൂപയാണ് വാഹനത്തിന് ഇന്ധനം അടിക്കാൻ കൊടുക്കുന്നത്. എന്നിട്ട് ആശാ പ്രവർത്തകർക്ക് 233 രൂപ കൊടുക്കുന്നു. സർക്കാരിൻ്റെ ഈ കാപട്യം നാം തുറന്നു കാണിക്ക ണം. ഇതിന് പരിഹാരത്തിന് വേണ്ടിയാണ് ജനങ്ങളുടെ അടുത്തേക്ക് ആശമാർ വന്നിരിക്കുന്നത്. ജനങ്ങളുടെ ആവശ്യം കേൾക്കുന്നു മുഖ്യമന്ത്രിയെയാണ് നമ്മൾക്ക് ആവശ്യമുണ്ട്. അധികാരത്തിൻ്റെ ഹുങ്ക് കാട്ടി ജനങ്ങളെ നിശബ്ദരാക്കാൻ ശ്രമിച്ചാൽ അത് നടക്കില്ലെ ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വാഗത സംഘം മേഖല ചെയർമാൻ എസ് പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു.കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു വിനെ ഹൃദ്യമായി സ്വീകരിച്ചു. കെ എ എച്ച് ഡബ്ല്യു എ സംസ്ഥാന വൈസ് പ്രസിഡൻ്റു മാരായായ എസ് മിനി, കെ പി റോസമ്മ എ ഷൈജു , സി എം പി സംസ്ഥാന സെക്രട്ടറി എം പി സാജു , കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ജനറൽ സെക്രട്ടറി എം ഷാജർഖാൻ, മുസ്ലീം ലീഗ് ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് നഹാസ് ,സ്വാഗതസംഘം കൺവീനർ ഷൈലാ ദാസ്, ആർ എസ് പി നിയോജക മണ്ഡലം സെക്രടറി അനിൽ ആറ്റിങ്ങൽ,കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ആർ എസ് പ്രശാന്തൻ, കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡൻ്റ് ബിഷ്ണു പ്രസാദ്, ആർ രതീഷ്, മുൻ കൗൺസിലർ കൃഷ്ണമൂർത്തി, കോൺഗ്രസ് മണ്ഡലം കമ്മിറ്റിയംഗം എസ് പ്രസന്നകുമാർ,വക്കം പഞ്ചായത്ത് വാർഡ് മെമ്പർ ഗണേഷ്,മഹിളാ കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡന്റ് അഡ്വ പി ദീപ, കെ എസ് എസ് പി എ സംസ്ഥാന കൗൺസിലംഗം പി ജയചന്ദ്രൻനായർ, വക്കം സുകുമാരാൻ , എ ഐ ഡി എസ് ഒ സംസ്ഥാന സെക്രട്ടേറിയറ്റംഗം ജതിൻ രാജീവൻ, വക്കം വി ഫോർ പ്രതിനിധി സലിം,കോൺഗ്രസ് മണമ്പൂർ മണ്ഡലം പ്രസിഡന്റ് ഇ പി സവാദ്ഖാൻ , കോൺഗ്രസ് വക്കം മണ്ഡലം പ്രസിഡന്റ് അജിത്ത് നകുലൻ,ഗ്രീരംഗൻ,എം കെ സുലൈമാൻ,സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി നേതാവ് എസ് ജയമണി എന്നിവർ സംസാരിച്ചു.
വ്യാജ ഇടതുപക്ഷക്കാരെ ജനാധിപത്യം പഠിപ്പിക്കുകയാണ് ആശാ സമരം: പ്രമോദ് പുഴങ്കര

വെഞ്ഞാറമൂട് : വ്യാജ ഇടതുപക്ഷക്കാരെ ജനാധിപത്യം പഠിപ്പിക്കു കയാണ് ആശാ സമരമെന്ന് മാധ്യമ പ്രവർത്തകൻ പ്രമോദ് പുഴങ്കര പറഞ്ഞു. ആശമാരുടെ രാപകൽ സമരയാത്രയ്ക്ക് വെഞ്ഞാറമൂട്ടിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ വ്യവസ്ഥതിയിലെ ചൂഷണത്തിനെതിയുള്ള വിമോചന സമരത്തിൻ്റെ കാഹളമാണ് ഈ സമരം.ഡിമാൻ്റുകൾ നേടുന്നത് മാത്രമല്ല, കേരളത്തിൽ ചുരുങ്ങി തുടങ്ങിയ ജനാധിപത്യ യിടങ്ങളെ സമരം പിടിച്ചു നിറുത്തുന്നു. അനുനയത്തിൻ്റെ ഭാഷയെന്ന് പറഞ്ഞ് സമരം നിർത്തി വീട്ടിൽ പോകാൻ പറഞ്ഞവരാണ് സർക്കാർ. കീഴടങ്ങലിൻ്റെ ഭാഷയല്ല തങ്ങളുടെ ഭാഷയെന്ന് പറഞ്ഞ് സമര ഭാഷ പഠിപ്പിക്കുന്നവരാണ് ആശമാർ. അടിമപ്പണി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും വേണ്ടിയുള്ളതാണ് ഈ സമരം.സർക്കാരിന് മുന്നിൽ കീഴടങ്ങാതെ സമരം ചെയ്യുന്ന ആശമാരുടെ നിശ്ചയ ദാർഢ്യത്തെ ലോകത്തെ തന്നെ സ്ത്രീ തൊഴിലാളി സമര ചരിത്ര ത്തിലെ ത്യാഗോജ്ജ്വാല ധാരകളിലൊന്നായി രേഖപ്പെടുത്തപ്പെടു മെന്നും അദ്ദേഹം കുട്ടിച്ചേർത്തു.

പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എം ഷാഫി അധ്യക്ഷത വഹിച്ചു . കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു, വൈസ് പ്രസിഡൻ്റ് എന്ന് മിനി, സ്വാഗത സംഘം മേഖല കോർഡിനേറ്റർ പൂലന്തറ റ്റി മണികണ്ഠൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായർ , സ്വാഗത സംഘം ജില്ലാ വൈസ് പ്രസിഡന്റ് എം ഷാജർഖാൻ ,സതീശൻ പിച്ചി മംഗലം, കെ എ എച്ച് ഡബ്ല്യു എ സംസ്ഥാന കമ്മിറ്റിയംഗം ആർ ഗിരിജ എന്നിവർ സംസാരിച്ചു.
തദ്ദേശസ്ഥാപനങ്ങളുടെ ജനപ്രതിനിധിസഭ നടന്നു.
രാപകൽ സമര യാത്രയുടെ വെഞ്ഞാറമൂട് സ്വീകരണ വേദിയിൽ ആശാവർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങളുടെ ജനപ്രതിനിധി സഭ നടന്നു. ആശാവർക്കർമാരുടെ ആവശ്യങ്ങൾ അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്നതിനുള്ള പ്രമേയം നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന രാജേന്ദ്രൻ അവതരിപ്പിച്ചു. പോത്തൻകോട്, വെമ്പായം, മാണിക്കൽ, പുല്ലമ്പാറ, നെല്ലനാട്, വാമനപുരം, കല്ലറ, പാങ്ങോട്, പെരിങ്ങമല, നന്ദിയോട്, പനവൂർ, ആനാട്, ആണ്ടൂർക്കോണം, മുദാക്കൽ തുടങ്ങിയ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ ചർച്ച ചെയ്ത് തയ്യാറാക്കിയ പ്രമേയം സഭ പാസാക്കി.
ആശമാർ ഒരുമ്പട്ടാൽ പിണറായ്ക്കും തടുക്കനാവില്ല: കെ മുരളീധരൻ

നെടുമങ്ങാട് : ആശമാർ ഒരുമ്പട്ടാൽ പിണറായി സർക്കാരിനും തടുക്കനാവില്ലെന്ന് മുൻ മന്ത്രി കെ മുരളീധരൻ പറഞ്ഞു. ആശമാരുടെ രാപകൽ സമര യാത്രയ്ക്ക് നെടുമങ്ങാട് കച്ചേരി ജംഗ്ഷനിൽ നൽകിയ സ്വീകരണ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിനിടയിൽ അദ്ദേഹം പറഞ്ഞു. സമരം ചെയ്യുന്നവരോട് മാന്യമായ സമീപനം സ്വീകരിക്കുകയും, ഓണറേറിയം വർധിപ്പിക്കുകയും ചെയ്തില്ലെങ്കിൽ 8 മാസം കൊണ്ട് സർക്കാർ പുറത്തു പോകും. ആശാവർക്കർമാരുടെ യാത്ര കണ്ണീരിൻ്റെ കഥ പറയുന്ന യാത്രയാണ്. മനസ്സാക്ഷി തൊട്ട് തീണ്ടാത്ത മുഖ്യ മന്ത്രിക്കെതിരെ ജനകീയ കോടതി ശിക്ഷ വിധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ക്യാപ്റ്റൻ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദുവിനെ ഹാരമണിയിച്ചു സ്വീകരിച്ചു. സ്വാഗത സംഘം മേഖല ചെയർമാൻ വട്ടപ്പാറ ചന്ദ്രൻ അധ്യക്ഷത വഹിച്ചു.നഗരസഭ പ്രതിപക്ഷ നേതാവ് പുങ്കുംമൂട് അജി , സ്വാഗത സംഘം മേഖല കൺവീനർ പി ഉഷ, കെ എ എച്ച് ഡബ്ല്യു എ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് മിനി, എസ് പി കേന്ദ്ര കമ്മിറ്റിയംഗം സനൽകുമാർ,മുസ്ലീം ലീഗ് ദേശീയ സമിതിയംഗം അഡ്വ കണിയാപുരം ഹലീം,വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് എ എ ജവാദ് ,എസ് യു സി ഐ ( കമ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടേറിയേറ്റംഗം ജി ആർ സുഭാഷ്, ജനകീയ പ്രതിരോധ സമിതി ജനറൽ സെക്രട്ടറി എം ഷജീർഖാൻ, മുൻ കൗൺസിലർമാരായ സി രാജലക്ഷ്മി, മന്നൂർകോണം സത്യൻ, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എൻ ഫാത്തിമ, പുലിപ്പാറ യൂസഫ്, മുഴിയിൽ മുഹമ്മദ് ഷിബു, സ്വാഗത സംഘം കോർഡിനേറ്റർ ബി എസ് എമിൽ എന്നിവർ സംസാരിച്ചു. ‘വൈറ്റ്റോസ്’ കലാസംഘം ‘ആശാഭരിതം’ തെരുവുനാടകം അവതരിപ്പിച്ചു. തുടർന്ന് ആശമാർ രാപ്പകൽ സമരത്തിൻ്റെ ഭാഗമായി കച്ചേരി ജംഗ്ഷനിൽ അന്തിയുറങ്ങി.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ വീട്ടിൽ … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി പ്രണയം നടിച്ച് … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല തച്ചോട് പൈപ്പിൻമൂട് … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം വർക്കല: 15 വയസ്സുകാരിയെ ബലാത്സംഗം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടി ആറ്റിങ്ങൽ ഗവൺമെന്റ് … - എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്
രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സമ്മാനിച്ചത് ചിറയിൻകീഴ് എം.എൽ.എ രമ്യ ഹരിദാസ് കഠിനംകുളം: എച്ച്.പി. ഷാജി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രാഷ്ട്രീയ … - വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: 1995 മുതൽ ഒളിവിലായിരുന്ന പ്രതി 31 വർഷത്തിനുശേഷം പിടിയിൽ
ആറ്റിങ്ങൽ: 1995-ൽ ഒരാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 1995 മുതൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ആറ്റിങ്ങൽ പോലീസ് പിടികൂടി. … - വർക്കലയിൽ സ്നേഹധാര പദ്ധതിയുടെ ഭാഗമായി സ്നേഹസംഗമം സംഘടിപ്പിച്ചു
വർക്കല: തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി വർക്കല ഗവൺമെന്റ് ജില്ലാ ആയുർവേദ ആശുപത്രിയിൽ നടപ്പിലാക്കിവരുന്ന … - ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്കോളർഷിപ്പ് കുടിശ്ശിക; നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് എൽഡിഎഫ്
പഞ്ചായത്തിന് മുന്നിൽ ധർണ നടത്തി; കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യം നാവായിക്കുളം: ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്കോളർഷിപ്പ് കുടിശ്ശിക … - സ്വർണനേട്ടത്തിലും മാറാതെ ദുരിതജീവിതം; അക്ഷയയ്ക്ക് ഇനിയും സ്വപ്നവീട് അകലെ
സംസ്ഥാന സ്കൂൾ കായികമേളയിൽ 3000 മീറ്ററിൽ സ്വർണം; രോഗങ്ങളും ദാരിദ്ര്യവും നിറഞ്ഞ കുടുംബത്തിന്റെ പ്രതീക്ഷയായി പാലക്കാട്ടുകാരി കോഴിക്കോട്: ട്രാക്കിൽ … - വർക്കലയിൽ നീന്തൽ പരിശീലനത്തിനിടെ എട്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; നീന്തൽ പരിശീലകൻ അറസ്റ്റിൽ
വർക്കല: നീന്തൽ പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ നീന്തൽ പരിശീലകനെ അയിരൂർ പോലീസ് … - നാവായിക്കുളത്ത് കേരളോത്സവം അട്ടിമറിക്കുന്നതായി ആരോപണം; അടിയന്തര യോഗം ആവശ്യപ്പെട്ട് എൽ.ഡി.എഫ്
കല്ലമ്പലം : നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ കേരളോത്സവം സംഘടിപ്പിക്കാത്തതിനെച്ചൊല്ലി കോൺഗ്രസ് ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി എൽ.ഡി.എഫ്. വിഷയം ചർച്ച ചെയ്യാൻ അടിയന്തര … - നാവായിക്കുളത്ത് പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തം; ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിച്ച് പ്രവർത്തനം തുടരുമെന്ന് മാനേജ്മെന്റ്
കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ വെള്ളൂർക്കോണത്ത് പഴയ കശുവണ്ടി ഫാക്ടറിയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രത്തി … - എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘സമ്മാനം’ സിനിമയാകുന്നു; ‘മാലിനി’യുടെ ടൈറ്റിൽ ലോഞ്ച് 28 ന്
എറണാകുളം: പ്രശസ്ത സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ എസ്.കെ. പൊറ്റെക്കാട്ട് രചിച്ച ‘സമ്മാനം’ എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരമായ ‘മാലിനി’യുടെ ടൈറ്റിൽ … - കേരളത്തിലെ ആദ്യ ഡോൾബി സിനിമാസ് തിയേറ്റർ പ്രവർത്തനം തുടങ്ങി
ജയിലർ 2 ആദ്യ പ്രദർശനം; അത്യാധുനിക ദൃശ്യ-ശ്രാവ്യ സാങ്കേതികവിദ്യയുമായി ഇ.വി.എം സിനിമാസ് കൊച്ചി: കേരളത്തിലെ ആദ്യ ഡോൾബി സിനിമാസ് … - കൊല്ലം ജില്ലാ ആശുപത്രി ലബോറട്ടറിയിൽ ജീവനക്കാരുടെ കുറവ്; പരിശോധനാഫലം കാത്ത് രോഗികൾ നീണ്ട ക്യൂവിൽ
രക്തസാമ്പിളുകൾ ശേഖരിക്കാനും പരിശോധനാഫലം നൽകാനും ഒരേയൊരു ജീവനക്കാരി; രോഗികൾക്ക് ദുരിതം കൊല്ലം: ജില്ലാ ആശുപത്രിയിൽ ഏറ്റവും കൂടുതൽ രോഗികൾ … - ആശുപത്രിയിൽ യുവതിയോട് അതിക്രമം; വെട്ടുകത്തിയുമായി വീട്ടിലെത്തി വധഭീഷണി
പ്രണയാഭ്യർത്ഥന നിരസിച്ചതിന് പിന്നാലെ നിരന്തരം ശല്യം ചെയ്തതായി പരാതി; മണമ്പൂർ സ്വദേശി അറസ്റ്റിൽ കല്ലമ്പലം: പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് യുവതിയെ … - വർക്കലയിൽ 28ന് വയലാർ അനുസ്മരണവും ഗാനാലാപനവും
വർക്കല: കിസാക് വർക്കലയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 28ന് വൈകിട്ട് അഞ്ചിന് വർക്കല മുനിസിപ്പൽ പാർക്കിൽ വയലാർ അനുസ്മരണവും ഗാനാലാപനവും … - മീരാൻകടവ്–അഞ്ചുതെങ്ങ് കുടിവെള്ള പൈപ്പിങ് പ്രവർത്തികൾ പുരോഗമിക്കുന്നു
5 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിലേക്ക് പൈപ്പിടൽ; 450 മീറ്റർ ദൂരത്തെ പ്രവർത്തികൾ 90 ശതമാനം പൂർത്തിയായിപദ്ധതി പൂർണതയിലെത്താൻ … - പെരുമാതുറയിൽ റോഡിൽ കുഴിയും വെള്ളക്കെട്ടും; വൈദ്യുതി ലൈനിലേക്ക് ചാഞ്ഞ് ബദാംമരം
റോഡിലെ കുഴി നികത്താനും അപകടഭീഷണിയുയർത്തുന്ന മരത്തിന്റെ കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യം ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ 12-ാം …