Breaking News

പ്രായപൂർത്തിയാകാത്ത കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കുട്ടിയുടെ പിതാവ് അറസ്റ്റിൽ

വർക്കല: പ്രായപൂർത്തിയാകാത്ത കുട്ടിയെ ശാരീരികമായി ഉപദ്രവി ച്ച കുട്ടിയുടെ പിതാവ് അറസ്റ്റിൽ. വീട്ടിൽ മദ്യലഹരി യിലെത്തുന്ന പ്രതി ഭാര്യയെ ശാരീരികമായി ഉപദ്രവിക്കുന്നത് പതിവായതോടു കൂടി പ്രതിയുടെ ഭാര്യ കുറച്ചുനാളുകൾക്ക് മുൻപേ ഇവരെ ഉപേക്ഷി ച്ച് പോയിരുന്നു. തുടർന്ന് കുട്ടി അച്ഛൻ്റെ സഹോദരിയുടെ സംരക്ഷ ണയിലായിരുന്നു. സഹോദരിയോടൊപ്പം ആ വീട്ടിൽ തന്നെ താമസ മാക്കിയിട്ടുള്ള പ്രതി മിക്ക ദിവസങ്ങളിലും മദ്യലഹരിയിൽ എത്തി കുട്ടിയെയും ശാരീരികമായി ഉപദ്രവിക്കുന്നത് പതിവാക്കിയിരുന്നു.

ലഹരിക്കടിമയായ പ്രതി കുട്ടിയെ മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിച്ച തോടെയാണ് പ്രതിയുടെ സഹോദരി പരാതിയുമായി പോലീസിനെ സമീപിച്ചത്.പരാതിയെ തുടർന്ന് വർക്കല പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *