Breaking News

“കച്ചവടമല്ല കല്യാണം” സ്ത്രീധനത്തിനെതിരെ സാമൂഹ്യക്കൂട്ടായ്മ

കൊല്ലം:സ്ത്രീകൾക്കെതിരെ വർധിച്ചു വരുന്ന പീഡനങ്ങൾക്ക് പ്രധാന കാരണമായ സ്ത്രീധനത്തിനെതിരെ സന്ദേശ ബോധ വൽക്കരണ ക്യാമ്പയിനുമായി സാമൂഹിക പ്രവർത്തകരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. കൊല്ലം പത്തനാപുരം ഗാന്ധിഭവനിൽ വെച്ച് നടന്ന യോഗത്തിൽ “കച്ചവടമല്ല കല്യാണം”എന്ന സന്ദേശവുമായി സംസ്ഥാനതല തുടർ ബോധവൽക്കരണ പരിപാടികൾ നടത്തുവാൻ തീരുമാനിച്ചു. സ്ത്രീസമൂഹത്തിന് നിയമ ബോധവൽക്കരണവും മനോധൈര്യവും നൽക്കുന്ന പരിപാടികൾ യോഗത്തിൽ ചർച്ച ചെയ്തു. ഗാന്ധിഭവൻ സെക്രട്ടറി ഡോ: പുനലൂർ സോമരാജൻറ്റെ അധ്യക്ഷതയിൽ നടന്ന യോഗം വടകോട് മോനച്ചൻ ഉദ്ഘാടനം ചെയ്തു. സ്ത്രീ മിത്ര ഫൗണ്ടേഷൻ ചെയർപേഴ്സൺ സിൽവി വിജയൻ, പവിത്രൻ തില്ലങ്കരി അഡ്വ: സുജാത വർമ്മ, ഡോ: സജിത, പ്രസന്ന, സൽകല വസുദേവ്, സുവർണ്ണ കുമാരി,സീനത്ത്, ഉഷാകുമാരി, റാണി മോനച്ചൻ, മോഹനൻ മാങ്കാട്, അഖിൽ പുന്നാരത്ത്, സന്തോഷ് മലമ്പുഴ എന്നിവർ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *