
കാപ്പാ നിയമ പ്രകാരം തടങ്കലിൽ കഴിഞ്ഞിരുന്ന പ്രതി വീണ്ടും കഞ്ചാവുമായി അറസ്റ്റിലായി

എഴുകോൺ: കാപ്പാ നിയമ പ്രകാരം തടങ്കലിൽ കഴിഞ്ഞിരുന്ന പ്രതി വീണ്ടും കഞ്ചാവുമായി അറസ്റ്റിലായി .നിരവധി ക്രിമിനൽ കേസുകളിലും കഞ്ചാവ് കേസുകളിലേയും പ്രതിയായിരുന്ന കൊല്ലം തലവൂർ സുഭാഷ് ഭവനിൽ രവീന്ദ്രന്റെ മകൻ സുബാഷ് (40) ആണ് അറസ്റ്റിലായത് . ഒന്നര കിലോയോളം കഞ്ചാവുമായി എഴുകോൺ റെയിൽവേ സ്റ്റേഷന് സമീപം വച്ചു കൊല്ലം റൂറൽ ഡാൻസഫ് ടീം ഉം എഴുകോൺ പോലീസും ചേർന്ന് പിടികൂടിയത്.
നിരന്തരം കഞ്ചാവ് കടത്തുന്ന സംഘത്തിൽ പെട്ടയാളാണ് പ്രതി . ഇയാളെ ഡാൻസഫ് ടീം ദിവസങ്ങളായി നിരീക്ഷിച്ചു വരുകയാ യിരുന്നു. ജില്ലയിൽ പ്രവേശിക്കാൻ പാടില്ലാത്ത കാപ്പാ പ്രതിയെ രണ്ട് മാസങ്ങൾക്കു മുമ്പും ജില്ലയിൽ പ്രവേശിച്ചതിന് ഡാൻസഫ് ടീം പിടികൂടി കുന്നിക്കോട് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിരുന്നു. അവിടെ നിന്ന് ജയിലിൽ പോയ പ്രതി അടുത്തിടെ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും കഞ്ചാവ് കച്ചവടം തുടങ്ങിയത്. ആന്ധ്രയിൽ പോയി കഞ്ചാവ് എടുത്തു കൊണ്ട് വരുന്നവഴിയാണ് ഇയാൾ ഡാൻസാഫിന്റെ പിടിയിലായത്.
ആറു മാസക്കാലത്തേക്ക് കൊല്ലം ജില്ലയിൽ പ്രവേശിച്ചു കൂടാ എന്നിരിക്കെ ആണ് ഇയാൾ കഞ്ചാവുമായി കൊല്ലം ജില്ലയിലെ എഴുകോണിൽ എത്തുന്നു എന്ന് കൊല്ലം റൂറൽ എസ്.പി സാബു മാത്യു വിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര DYSP ബൈജു കുമാർ.K യുടെ നിർദ്ദേശനുസരണം ഡാൻസഫ് SI ജ്യോതിഷ് ചിറവൂർ, ദീപു K.S, CPO മാരായ സജുമോൻ. T,അനീഷ്,ദിലീപ്, വിപിൻ ക്ളീറ്റസ്, നഹാസ്, എഴുകോൺ എസ്.ഐ അനീസ് CPO മാരായ വിനീത് എന്നിവർ ചേർന്ന് പിടികൂടിയത്.
ലഹരി മാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരി ക്കുമെന്നും ജില്ലയിലാകമാനം തുടർന്നും കർശന നടപടി ഉണ്ടാകു മെന്ന് റൂറൽ SP അറിയിച്ചു.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിന (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി പ്രണയം നടിച്ച് 17 വയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല തച്ചോട് പൈപ്പിൻമൂട് തണലിൽ ഷാജി–ജയ ദമ്പതികളുടെ മകൾ ജിഷ (30) … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം വർക്കല: 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടി ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിലെ ട്രെയിനികൾ. വിജയികളെ അനുമോദിക്കുന്നതിനും സർട്ടിഫിക്കറ്റുകൾ വിതരണം …




