Breaking News

മാനസിക അസ്വാസ്ഥ്യമുള്ള യുവാവിനെ വർക്കല പോലീസ് ആശുപത്രിയിലേക്ക് മാറ്റി:വീഡിയോ കാണുക

വർക്കല : മാനസിക അസ്വാസ്ഥ്യമുള്ള യുവാവിനെ വർക്കല പോലീസ് തിരുവനന്തപുരം മനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.
വടശ്ശേരിക്കോണം മുസ്ലിം പള്ളി കോമ്പൗണ്ടിനകത്ത് കയറിയിരുന്ന യുവാവിനെയാണ് പോലീസ് ആശുപത്രിയിലേക്ക് മാറ്റിയത്. വെന്നികൊട് കൊട്ടവിള വീട്ടിൽ അനിൽകുമാറിന്റെ മകൻ അരുൺകുമാറാണ് (28 ) ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പള്ളി കോബൗണ്ടിൽ കയറിയത്. പോലീസെത്തി യുവാവിന്റെ ബന്ധുക്കളെ വിവരം അറിയിച്ച് സ്ഥലത്ത് വിളിച്ചുവരുത്തി. വർക്കല പോലീസ് സ്റ്റേഷൻ പി.ആർ.ഒ ഷാനവാസ്, ജനമൈത്രി ബീറ്റ് ഓഫീസർ എ.എസ്.ഐ . ഷൈൻ, എസ്.സി.പി.ഓ സനൽ
എന്നിവരുടെ നേതൃത്വത്തിൽ ഇയാളെ പേരൂർക്കട മാനസികാ രോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള സൗകര്യം ചെയ്തുകൊടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *