Breaking News

മെയ്ദിനത്തിൽ പുസ്തക പ്രകാശനം നിർവഹിച്ച് തൊഴിലാളികൾ

വർക്കല: ലോക തൊഴിലാളി ദിനത്തിൽ പുസ്തക പ്രകാശനം നിർവഹിച്ച് ചുമട്ടു  തൊഴിലാളികൾ. മലയാളത്തിലെ പ്രശസ്ത സാഹിത്യകാരൻ കാക്കനാടന് സമർപ്പിക്കുന്ന ‘കാക്കനാടൻ കഥോൽസവം’ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനമാണ് മെയ്ദിനത്തിൽ തൊഴിലാളികൾ നിർവഹിച്ചത്. വർക്കല ടൗണിലെ തെരുവിൽ നടന്ന ചടങ്ങിൽ പത്രപ്രവർത്തകനായ ഷിജു അരവിന്ദ് അധ്യക്ഷത വഹിച്ചു. 

നഗരത്തിലെ ചുമട്ടു തൊഴിലാളികളായ രാധാകൃഷ്ണൻ,ശശി,സുരേഷ് എന്നിവർ ചേർന്നാണ് പുസ്തകം പ്രകാശിപ്പിച്ചത്. ആംബുലൻസ് ഡ്രൈവർമാരായ സാബു, സജീദ് എന്നിവർ ചേർന്ന് പുസ്തകം സ്വീകരിച്ചു. എസ്. പ്രതീഷ്,സജി,ഷാക്കുട്ടി,അക്ബർഷാ എന്നിവർ സംബന്ധിച്ചു.

കവിയും പത്രപ്രവർത്തകനുമായ അൻസാർ വർണന എഡിറ്റ് ചെയ്ത് പേപ്പർ പബ്ലിക്ക പ്രസിദ്ധീകരിച്ച പുസ്തകത്തിൽ മലയാളത്തിലെ പുതുനിര കഥാകൃത്തുക്കളായ 36 പേരുടെ കഥകളാണുള്ളത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *