Breaking News

എഴുത്തുകാർ പ്രശസ്തിക്കുവേണ്ടി പ്രൊപഗൻഡ ഉണ്ടാക്കുന്നു:പന്ന്യൻ

മനുഷ്യനെ സ്വാധീനിക്കുന്ന കഥയും കവിതയും ഉണ്ടാകുന്നില്ല

തിരുവനന്തപുരം:എഴുത്തുകാർ പ്രശസ്തിക്കുവേണ്ടി പ്രൊപഗൻഡ ഉണ്ടാക്കുകയാണെന്ന് സി.പി.ഐ ദേശീയ സമിതിയംഗം പന്ന്യൻ രവീന്ദ്രൻ.പേപ്പർ പബ്ലിക്ക പ്രസിദ്ധീകരിച്ച അമേരിക്കൻ മലയാളി ത്യേസ്യാമ്മ തോമസ്സിന്റെ ‘സിൻസിറ്റി കഫേ’ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ എഴുത്തുകാരിൽ ബഹുഭൂരിപക്ഷവും വായനയെ കൈയൊഴിഞ്ഞവരാണ്. വായിക്കാത്ത ഒരാൾക്കും മികച്ച സാഹിത്യ സൃഷ്ടി നടത്താനാകില്ല.ദീർഘകാലത്തെ പരിശ്രമത്താലാണ് ഒരു മികച്ച കൃതി രൂപപ്പെടുന്നത്.ഇന്ന് പക്ഷേ തട്ടിക്കൂട്ട് കൃതികളാണുണ്ടാകുന്നത്. പുസ്തകം അപ്പാടെ മോഷ്ടിച്ച് പ്രസിദ്ധീകരിക്കുന്ന പ്രവണതയുമുണ്ട്.

മലയാളത്തിൽ എഴുത്തുകാരുടെ എണ്ണം കൂടുകയും കൃതികൾ പെരുകുകയും ചെയ്യുന്നുണ്ടെങ്കിലും മനുഷ്യ മനസ്സിനെ സ്വാധീനിക്കുന്ന കഥകളും കവിതകളും ഉണ്ടാകുന്നില്ലെന്നും പന്ന്യൻ പറഞ്ഞു.

എഴുത്തുകാരൻ ബാബു കുഴിമറ്റം അധ്യക്ഷത വഹിച്ചു. കഥാകൃത്ത് ബി.മുരളി പുസ്തകം സ്വീകരിച്ചു.നിരൂപകൻ സുനിൽ സി.ഇ,കവി ഫിർദൗസ് കായൽപ്പുറം എന്നിവർ സംസാരിച്ചു.പേപ്പർ പബ്ലിക്കയുടെ എഡിറ്റർ അൻസാർ വർണന സ്വാഗതവും ത്യേസ്യാമ്മ തോമസ് നന്ദിയും പറഞ്ഞു. 

Related posts

Leave a Reply

Your email address will not be published. Required fields are marked *