Breaking News

മഞ്ജു വാരിയര്‍-സണ്ണി വെയിന്‍ ചിത്രമായ ചതുര്‍മുഖത്തിന്റെ നാലാം മുഖം ഇന്ന്‌ പുറത്തുവിട്ടു

മഞ്ജു വാരിയര്‍ പ്രൊഡക്ഷന്റെയും ജിസ് ടോംസ് മൂവീസിന്റെയും ബാനറില്‍ പുറത്തിറങ്ങുന്ന മലയാളത്തിലെ ആദ്യ ടെക്‌നോ-ഹൊറര്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത്ത് കമല ശങ്കറും, സലില്‍.വിയും ചേര്‍ന്നാണ്. മലയാള സിനിമ ചരിത്രത്തിലെ ആദ്യ ടെക്‌നോ-ഹൊറര്‍ വിഭാഗത്തില്‍ വരുന്ന ചതുര്‍മുഖത്തിലെ നിഗൂഢമായ നാലാമത്തെ മുഖം എറണാകുളം ക്രൗണ്‍ പ്ലാസയില്‍ ഇന്ന് നടന്ന പത്രസമ്മേളനത്തില്‍ റിലീസ് ചെയ്തു.
മഞ്ജു വാരിയര്‍, സണ്ണി വെയിന്‍ എന്നിവരെ കൂടാതെ, അലന്‍സിയര്‍, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവന്‍ പ്രജോദ് എന്നിവരും കൂടാതെ അഭിനയ പാടവം ഉള്ള ശക്തമായ ഒരു വന്‍ താരനിര ചതുര്‍ മുഖത്തില്‍ ഉള്‍പ്പെടുന്നു. ആമേന്‍, ണയന്‍, കുരുതി എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ ആയ അഭിനന്ദന്‍ രാമാനുജം ആണ് ചതുര്‍മുഖത്തിന്റെ ഛായഗ്രഹണം. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും സജീവമാണ് അഭിനന്ദന്‍.

മഞ്ജു വാര്യരും സണ്ണി വെയ്‌നും പത്രസമ്മേളനത്തിനിടെ

ചിത്രസംയോജകന്‍ മനോജ് ആമേന്‍, ആക്ഷന്‍ ഹീറോ ബിജു എന്നിങ്ങനെ നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. പിസ, സി യു സൂണ്‍, സൂരരായി പോട്ര്, മാലിക് എന്നെ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറായ വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍.
രഞ്ജിത്ത് കമല ശങ്കറും സലീല്‍ വിയുംസംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം മഞ്ജു വാരിയര്‍ പ്രൊഡക്ഷന്‍സും, ജിസ് ടോംസ് മൂവിയുടെ ബാനറില്‍ ജിസ് ടോംസ്, ജസ്റ്റിന്‍ തോമസും ആണ്. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ് ഏറെ പ്രത്യേകതകള്‍ ഉള്ള സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ഒരു ആശയം കൈകാര്യം ചെയ്യുന്ന ചതുര്‍ മുഖം മലയാള സിനിമയിലെ ആദ്യത്തെ ടെക്‌നോ-ഹൊറര്‍ ചലച്ചിത്രം ആയിരിക്കും. മലയാള സിനിമയില്‍ വരാന്‍ പോകുന്ന ആദ്യ ടെക്‌നോ-ഹൊറര്‍ ആയതു കൊണ്ട് തന്നെ അസാധാരണ തിയ്യറ്റര്‍ എക്‌സ്പീരിയന്‍സ് പ്രേക്ഷകര്‍ക്ക് ചിത്രത്തിന്നു നല്‍കാന്‍ സാധിക്കും എന്ന് തീര്‍ച്ച.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ ബിനീഷ് ചന്ദ്രനോടൊപ്പം കോ-പ്രൊഡ്യൂസറായി ബിജു ജോര്‍ജ്ജും ചതുര്‍ മുഖത്തില്‍ പ്രവര്‍ത്തിക്കുന്നു. ഗാനരചയിതാവ് മനു മഞ്ജിത്ത്, സംഗീത സംവിധാനവും, സൗണ്ടും കൈകാര്യം ചെയ്തിരിക്കുന്നത് ഡോണ്‍ വിന്‍സെന്റാണ്, വസ്ത്രാലങ്കാരം സമീറ സനീഷ്. സന്‍ജോയ് അഗസ്റ്റിന്‍, ബിബിന്‍ ജോര്‍ജ്, ലിജോ പണിക്കര്‍, ആന്റണി കുഴിവേലില്‍ എന്നിവരാണ് ചതുര്‍മുഖം കോ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. ജിത്തു അഷ്റഫ് ക്രിയേറ്റീവ് ഹെഡ് ആയ ചിത്രത്തില്‍ ബിനു ജി നായരും ടോം വര്‍ഗീസുമാണ് ലയിന്‍ പ്രൊഡ്യൂസഴ്‌സ്.
മേക്കപ്പ്-രാജേഷ് നെന്മാറ,കല-നിമേഷ് എം താനൂര്‍, ചിഫ് അസോസിയേറ്റ് ഡയറക്ടര്‍-ശ്യാമന്തക് പ്രദീപ്, ഡിസൈന്‍സ്- ദിലീപ് ദാസ്. സെഞ്ച്വറി ഫിലിംസ് ‘ചതുര്‍മുഖം’ ഏപ്രില്‍ എട്ടിന് തിയറ്ററിലെത്തിക്കുന്നു. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *