Breaking News

മലയാളിയുവാക്കൾ ബാംഗ്ലൂരിൽ ബൈക്കപകടത്തിൽ മരിച്ചു.

ബാംഗ്ലൂർ : മലയാളി യുവാക്കൾ ബാംഗ്ലൂരിൽ ബൈക്കപകടത്തിൽ മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി മുണ്ടുവേലിയിൽ മുകുളേൽ ജോഷിയുടെയും റജീനയുടെയും മകൻ ജിജോ ജോഷി (25), തൊടുപുഴ കരിമണ്ണൂർ മുണ്ടക്കൽ പൗലോസിന്റെയും റോസമ്മയുടെയും മകൻ ലിവിൻ പൗലോസ് (23) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി നെലമംഗല ടോൾഗേറ്റിനു സമീപത്തായി രുന്നു അപകടം. ജിജോ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അപകടത്തിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ലിവിൻ വെള്ളിയാഴ്ച വൈകീട്ടോടെ മരണത്തിനു കീഴടങ്ങി. ഇരുവരും ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *