

മംഗലപുരം: മംഗലപുരം ചെമ്പകമംഗലത്തെ പ്രസിദ്ധമായ ചന്ത അടച്ചു. കഴിഞ്ഞ 40 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ചെമ്പകമംഗലം ചന്ത കേരള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് അടച്ചത്. ചന്തയുടെ പ്രവര്‍ത്തനത്തിനെതിരെ നാട്ടുകാരിലൊരാള്‍ നല്‍കിയ ഹര്‍ജിയിലാണ് ചന്തയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇന്ന് പഞ്ചായത്ത് അധികൃതരും പോലീസും സ്ഥലത്തെത്തി ചന്ത അടപ്പിക്കുകയായിരുന്നു.






