

കെ.എസ്.ആർ.ടി.സി ബസ് പാതിവഴിയിൽ നിർത്തി നിസ്‌കരിച്ച ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു
ബാഗ്ളൂർ : കര്‍ണാടക സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവര്‍ ഓട്ടത്തിനിടെ ബസ് പാതിവഴിയില്‍ നിർത്തി നിസ്‌കരിച്ചു. ബസിൽ നിറയെ യാത്രക്കാരുമായി ഓടുമ്പോഴാണ് സംഭവം. നിസ്കാരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചൊവ്വാഴ്ച വൈകീട്ട് ജാവേരിക്കടുത്തുള്ള ഹുബ്ബള്ളി ഹാവേരി മാര്‍ഗിലാണ് സംഭവം നടന്നത്. വീഡിയോ വൈറലായതോടെ, ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ഡ്രൈവർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ഗതാഗത മന്ത്രിയുടെ നിർദ്ദേശപ്രകാരം കെഎസ്ആർടിസി ഉദ്യോഗസ്ഥർ അന്വേഷണം നടത്തി, ഇപ്പോൾ ഡ്രൈവർ എ.ആർ. മുല്ലയെ സസ്‌പെൻഡ് ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.

ബസിനുള്ളില്‍ സീറ്റുകള്‍ക്കിടയില്‍ ഇരുന്ന് നമസ്‌കരിക്കുന്ന ഡ്രൈവറെ വീഡിയോയില്‍ കാണാന്‍ കഴിയും. പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിച്ചും മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ലാതെ യുമാണ് ഡ്രൈവര്‍ നിസ്‌കരിക്കുന്നത്. ഇതിനിടെ ബസിലെ യാത്രക്കാര്‍ അയാളെ നോക്കി യിരിക്കുന്നത് കാണാം. അതേസമയം, ബസിന് പുറത്ത് ഗതാഗതം സാധാരണപോലെ നടക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും.


