

കല്ലമ്പലം: മാവിന്മൂട്ടിൽ വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ മർദിച്ച കുപ്രസിദ്ധ ഗുണ്ടകൾ അറസ്സിൽ. വർക്കല ഞെക്കാട് വലിയവിള S S നിവാസിൽ സിമ്പിൾ എന്ന് വിളിക്കുന്ന സതീഷ് സാവൻ (46), ഞെക്കാട് വലിയവിള ചിരി എന്ന് അറിയപ്പെടുന്ന ശ്രീകാന്ത് (26) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച്ച രാത്രി കല്ലമ്പലം മാവിൻമൂട് സ്വദേശിനിയുടെ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ മർദ്ധിക്കുകയും ഭീഷണി പെടുത്തുകയും വീട് അടിച്ചു നശിപ്പിക്കുകയും ചെയ്ത കേസ്സിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതി സതീഷ് സാവൻ കൊലപാതക ശ്രമം, അടിപിടി കേസുകൾ, മോഷണം തുടങ്ങിയ ഇരുപത്തിയഞ്ചോളം കേസുകളിൽ പ്രതിയാണ്. രണ്ടാം പ്രതി ശ്രീകാന്ത് എഴോളം കേസിൽ പ്രതിയാണ്. രണ്ടു പ്രതികളെയും കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



