
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക കണ്ട്രോള് റൂം തുറന്നതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. ജില്ലാ ലേബര്‍ ഓഫിസില്‍ സജ്ജമാക്കിയ കണ്ട്രോള് റൂമില്‍ രണ്ട് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. നെടുമങ്ങാട് സബ് കളക്ടര്‍ ചേതന്‍ കുമാര്‍ മീണയാണ് കണ്ട്രോള് റൂമിന്റെ നോഡല്‍ ഓഫിസര്‍. അതിഥി തൊഴിലാളികള്‍ക്ക് സംശയനിവാരണത്തിനായി 0471-2783944 എന്ന നമ്പരില്‍ ബന്ധപ്പെടാം.
ഈ സാഹചര്യത്തില്‍ അതിഥിതൊഴിലാളികളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് ജില്ലാ ഭരണകൂടം നടപ്പാക്കി വരുന്നത്. ജില്ലയിലെ എട്ട് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ മുഖേന വിവര ശേഖരണവും ബോധവത്ക്കരണവും നടത്തി വരുന്നു. തൊഴിലുടമകള്‍ ഇല്ലാതെ ജോലി ചെയ്യുന്ന ‘സ്കാറ്റേര്‍ഡ് തൊഴിലാളികളുടെ’ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. മാസ്ക്, സാനറ്റൈസര്‍, സാമൂഹിക അകലം ഉള്‍പ്പടെയുള്ള കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതു സംബന്ധിച്ചും മാസ്കുകള്‍ ശരിയായ വിധത്തില്‍ ഉപയോഗിക്കുന്നതു സംബന്ധിച്ചും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ഡെമോണ്സ്ട്രേഷന് നടത്തുകയും ചെയ്തുവരുന്നു.
അതിഥി തൊഴിലാളികള്‍ക്കായി തമ്പാനൂര്‍ കെ.എസ്.ആര്.ടി.സി ബസ് ടെര്‍മിനല്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ ‘ശ്രമിക് ബന്ധു’ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഇതര ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഫെസിലിറ്റേറ്ററിനെ ഇവിടെ നിയോഗിച്ചു. തൊഴിലാളികള്‍ക്കുവേണ്ട അവശ്യ സൗകര്യങ്ങള്‍ തൊഴിലുടമകള്‍ ഉറപ്പുവരുത്തണമെന്നും കണ്ട്രോള് റൂമിന്റെ സുഗമമായ പ്രവര്‍ത്തനത്തിനു വേണ്ടി ജില്ലാ ലേബര്‍ ഓഫിസര്‍ ബി.എസ്. രാജീവ്, ജില്ലാ സപ്ലൈ ഓഫിസര്‍ ജലജ ജി.എസ്.റാണി എന്നിവരെ ചുമതലപ്പെടുത്തിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.
- അഞ്ചുതെങ്ങ് പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിക്ക് പാമ്പുകടിയേറ്റു
അഞ്ചുതെങ്ങ് : അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയെ പാമ്പ് കടിച്ചതിനെ തുടർന്ന് … - സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
വർക്കല: ശിവഗിരി റെയിൽവേ സ്റ്റേഷൻ വികസന പദ്ധതിയുടെ ഭാഗമായി കെ-റെയിലും ശിവഗിരി ശ്രീനാരായണ … - ഹെൽത്തി കേരള ക്യാമ്പയിൻ: ‘വൈബ് ഫോർ വെൽനെസ്സ്’ പരിപാടി നാളെ വർക്കലയിൽ
വർക്കല: സംസ്ഥാന സർക്കാറിന്റെ ഹെൽത്തി കേരള ക്യാമ്പയിൻ ഭാഗമായി വർക്കല നിയോജക മണ്ഡലത്തിൽ … - ശിവഗിരിയിൽ ജനറൽ കീഹോൾ സർജറി ക്യാമ്പ് ഫെബ്രുവരി 8ന്
വർക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രി യിലെ താക്കോൽ ദ്വാര (കീഹോൾ) … - ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ പുതിയ നേത്രരോഗ വിദഗ്ധ സേവനം
തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ … - വടകരയുടെ സ്വാദിനെ ഇന്ത്യ അറിഞ്ഞു തുടങ്ങി: ഒളോർ മാമ്പഴത്തിന് ഭൗമസൂചക പദവി ലക്ഷ്യം
കോഴിക്കോട് : കേരളത്തിന്റെ കാർഷിക പൈതൃകത്തിലേയ്ക്ക് സ്വാദിന്റെ വഴിയിലൂടെ ഇന്ത്യയെ നയിക്കുന്നതാണ് ഒളോർ …