
തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഡോക്ടറുടെ സേവനം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റുകൾക്കും 94000 50200 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വർക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിലെ നേത്രരോഗ വിഭാഗം കൂടുതൽ ശക്തിപ്പെടുത്തി. പ്രശസ്ത നേത്രരോഗ വിദഗ്ധയായ ഡോ. ഷാലി മോഹൻ (MBBS, MS Ophthalmology) കൺസൾട്ടന്റ് ഒഫ്താൽമോളജിസ്റ്റായി ജനുവരി 26, തിങ്കളാഴ്ച മുതൽ ചുമതലയേൽക്കും.
നേത്രപരിശോധന, കാഴ്ചക്കുറവ്, കണ്ണിലെ അണുബാധകൾ, പ്രമേഹവുമായി ബന്ധപ്പെട്ട നേത്രപ്രശ്നങ്ങൾ, ഗ്ലൂക്കോമ, കാറ്ററാക്ട് ഉൾപ്പെടെയുള്ള വിവിധ നേത്രരോഗങ്ങൾക്ക് വിദഗ്ധ ചികിത്സ ലഭ്യമാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആധുനിക പരിശോധനാ സൗകര്യങ്ങളും പരിചയസമ്പന്നരായ ആരോഗ്യപ്രവർത്തകരുടെ പിന്തുണയും രോഗികൾക്ക് ലഭ്യമാക്കുന്നതായും അറിയിച്ചു.
തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഡോക്ടറുടെ സേവനം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റുകൾക്കും 94000 50200 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

