Breaking News

നിയമസഭ തെരഞ്ഞെടുപ്പ്: എല്‍.ഡി.എഫ് 87, യു.ഡി.എഫ് 51, എന്‍.ഡി.എ 3

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ലീഡ് നില എല്‍.ഡി.എഫ് 79, യു.ഡി.എഫ് 59, എന്‍.ഡി.എ 2 എന്നിങ്ങനെ. പല മണ്ഡലങ്ങളിലും ലീഡ് നില മാറിമറിയുന്ന കാഴ്ചയാണ് കാണുന്നത്. മന്ത്രി കെ.ടി.ജലീല്‍ പിന്നിലാണ്. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ലീഡ് ചെയ്യുന്നു. തൃത്താലയിലും ലീഡ് നില മാറിമറിയുന്നു. ഇപ്പോള്‍ ലീഡ് ചെയ്യുന്നത് വി.ടി.ബല്‍റാമാണ്. എന്‍.ഡി.എ രണ്ടിടത്ത് ലീഡ് ചെയ്യുന്നു. നേമത്തും പാലക്കാടുമാണ് എന്‍.ഡി.എ ലീഡ് നിലനിര്‍ത്തുന്നത്. തൃശൂരില്‍ സുരേഷ്‌ഗോപി മുന്നിലാണ്.
കേരളം ഉറ്റുനോക്കുന്ന പാലയിലും ലീഡ് നില നിമിഷംതോറും മാറിമറിയുന്നു. ജോസ്.കെ.മാണിയെ പിന്നിലാക്കി ഇപ്പോള്‍ മാണി.സി.കാപ്പന്‍ മുന്നിലേക്ക് വന്നിരിക്കുന്നു. കുണ്ടറയില്‍ പി.സി.വിഷ്ണുനാഥ് മേഴ്‌സിക്കുട്ടിയമ്മയെക്കാള്‍ മുന്നിലാണ്. അതേസമയം, ജോസ്.കെ.മാണിയുടെ വരവ് എല്‍.ഡി.എഫിന് ഗുണംചെയ്തുവെന്ന വിലയിരുത്തലാണ് ഇപ്പോഴുള്ളത്. കാരണം, യുഡിഎഫിന്റെ ഉറച്ച കോട്ടയായ കോട്ടയം ജില്ലയില്‍ എല്‍ഡിഎഫ് പല സീറ്റുകളിലും ലീഡ് ചെയ്യുകയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *