Breaking News

ഹെൽത്തി കേരള ക്യാമ്പയിൻ: ‘വൈബ് ഫോർ വെൽനെസ്സ്’ പരിപാടി നാളെ വർക്കലയിൽ

വർക്കല: സംസ്ഥാന സർക്കാറിന്റെ ഹെൽത്തി കേരള ക്യാമ്പയിൻ ഭാഗമായി വർക്കല നിയോജക മണ്ഡലത്തിൽ “വൈബ് ഫോർ വെൽനെസ്സ് – ആരോഗ്യം ആനന്ദം” പരിപാടി നാളെ (22/02/2026) സംഘടിപ്പിക്കുന്നു. ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ നടക്കുന്നത്.

രാവിലെ 9 മണിക്ക് വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ നിന്ന് ആരംഭിക്കുന്ന വാക്കത്തോൺ അഡ്വ. വി. ജോയ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് വർക്കല മുനിസിപ്പൽ ടൗൺ ഹാളിൽ വിവിധ ആരോഗ്യപ്രചാരണ പരിപാടികൾ നടക്കും.

ഹെൽത്തി ഫുഡ് കോമ്പറ്റിഷൻ, യോഗ ഡാൻസ്, യോഗ ഡെമോസ്ട്രേഷൻ, ഫ്ലാഷ് മോബ്, രക്തപരിശോധന, ഹെൽത്ത് കാർഡ് വിതരണം എന്നിവ ഉൾപ്പെടുന്ന പരിപാടികളുടെ ഉദ്ഘാടനം വർക്കല നഗരസഭ ചെയർപേഴ്സൺ ഗീത ഹേമചന്ദ്രൻ നിർവഹിക്കും. ഹെൽത്തി ഫുഡ് കോമ്പറ്റിഷനിലെ വിജയികൾക്ക് ക്യാഷ് പ്രൈസ് സമ്മാനമായി നൽകും.
ആരോഗ്യബോധവൽക്കരണത്തിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനുമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ പൊതുജനങ്ങൾ സജീവമായി പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു

Related posts

Leave a Reply

Your email address will not be published. Required fields are marked *