
കൊല്ലം: എന്റെ ഗ്രാമം മയ്യനാട് കൂട്ടായ്മയുടെയും, മയ്യനാട് ഡെവലപ്മെന്റ് ഫൗണ്ടേഷന്റെയും (MDF) സംയുക്താഭിമുഖ്യ ത്തിൽ മയ്യനാട് ഇൻഫിനിറ്റി ഹാളിൽ പൈതൃക സംസ്കാര സംരക്ഷണ സംഗമം സംഘടിപ്പിച്ചു.
മയ്യനാട് പഞ്ചായത്ത് അതിന്റെ ചരിത്രപശ്ചാത്തലത്തിലൂടെ നവോദ്ധാന കേരളത്തിന്റെ വിപ്ലവകൈഒപ്പുകൾ ചാർത്തിയ മഹാരഥൻന്മാരുടെ സ്മരണനിലനിർത്തി മയ്യനാടിനെ പൈതൃക ടൂറിസ്റ്റ് ഗ്രാമമായി സർക്കാർ ഒരു സ്പെഷ്യൽ ഉത്തരവിലൂടെ മോഡൽ പഞ്ചായത്തായി നിലനിർത്തു വാൻ നാട്ടിലെ എല്ലാ പ്രസ്ഥാനങ്ങളും ഒത്ത് ചേർന്ന് പ്രവർത്തിക്കണം.
മയ്യനാട് റെയിൽവേ സ്റ്റേഷൻ സംരക്ഷിക്കുകയും, സ്റ്റേഷൻ വികസനം നടപ്പിലാക്കുന്നതിന് ഗ്രാമവാസികളുടെ സഹായത്തോടെ കൂട്ടായി പ്രവർത്തിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. മയ്യനാട് പഞ്ചായത്തി ന്റെ തീരദേശമായ മുക്കം ബീച്ച് മയ്യനാട് പഞ്ചായത്ത് മായി ചേർന്ന് ഏറ്റവും വലിയ ടൂറിസ്റ്റ് ഹബ് ആക്കി നിലനിർത്തുകയും, ടൂറിസം വഴിയുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തുകയും അതിലൂടെ തൊഴിൽ, വ്യവസായം, കച്ചവടം,കൃഷി ,എന്നിവയിലൂടെ ഒരു സ്വയം പര്യാപ്തിത ഗ്രാമം എന്ന ലക്ഷ്യം കൈവരിക്കുകയും ചെയ്യണമെന്നും അധ്യക്ഷ പ്രസംഗത്തിൽ എം.ഡി.എഫ്.ചെയർ പേഴ്സൺ സിൽവി വിജയൻ അഭിപ്രായപ്പെട്ടു.

യുവതലമുറയ്ക്ക് ലഹരി വർജ്ജന ബോധവൽക്കരണം നടത്തുക ,മലിന്യമുക്ത ഗ്രാമം തുടങ്ങിയ നിരവധി വിഷയങ്ങളിന്മേൽ
യോഗം ചർച്ചകൾ നടത്തി വിഷയങ്ങൾ മുൻനിർത്തി വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തിക്കുവാൻ യോഗത്തിൽ തീരുമാന മായി. മയ്യനാട് റാഫി സ്വാഗതം പറഞ്ഞ യോഗത്തിന്റെ ഉത്ഘാടനം ഡോ:പദ്മകുമാർ നിർവ്വഹിച്ചു. അരുൺ മയ്യനാട് വിഷയാവതരണം നടത്തി. അനുബദ്ധ വിഷയങ്ങളെ കുറിച്ച് നടന്ന വിശദമായ ചർച്ചയിൽ അംഗങ്ങളായ ഷീലജ, ഷിബുറാവുത്തർ, മൻസൂർ,നസീർഖാൻ,ഗോപകുമാർ, ജോബ് എഡ്മണ്ട്, സിബു, അയ്യപ്പൻ, മനു,ശ്രീരാഗ്, ബിനുചന്ദ്രൻ, സജീവ്,സജീദ്,ശ്രീജ,ദീപ, എന്നിവർ സംസാരിച്ചൂ. എം.ഡി.എഫ് ഭാരവാഹികളായ നിതിൻ, വിജയ്, രതീഷ്, ഷിന്റൊ, കിഷോർകുമാർ,ലേഖജ് എന്നിവർ നേതൃത്വം നൽകിയ യോഗത്തിൽ ട്രഷറർ ശ്യാംകുമാർ കൃതജ്ഞത രേഖപെടുത്തി.
