Breaking News

വിശപ്പുരഹിത അഞ്ചുതെങ്ങ്: ഭക്ഷണപ്പെട്ടി സ്ഥാപിച്ചു

അഞ്ചുതെങ്ങ്: വിശക്കുന്നവർക്ക് ഭക്ഷണം നൽകാനായി അഞ്ചുതെങ്ങിൽ ഭക്ഷണപ്പെട്ടി സ്ഥാപിച്ചു. വിശപ്പ് രഹിത അഞ്ചുതെങ്ങെന്ന ആശയം മുൻനിർത്തിയാണ് അഞ്ചുതെങ്ങ് ജംഗ്ഷനിൽ ഭക്ഷണപ്പെട്ടി സ്ഥാപിച്ചത്. തെരുവിൽ കഴിയുന്നവർ ഉൾപ്പെടെയുള്ള ഭക്ഷണം ആവശ്യമുള്ള ആർക്കും ഭക്ഷണപ്പെട്ടി യിൽ നിന്നും സൗജന്യമായി ഭക്ഷണം സ്വീകരിക്കാം.
പദ്ധതിയുടെ ആദ്യപടിയായാണ് അഞ്ചുതെങ്ങ് ജംഗ്ഷനിൽ ഭക്ഷണപെട്ടി സ്ഥാപിച്ചിട്ടുള്ളത്. വിജയകരമായാൽ മറ്റ് സ്ഥലങ്ങളിലും സമാന പദ്ധതി യാഥാർഥ്യമാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *