Breaking News

ബിജെപി യുടെ 24 മണിക്കൂർ ധർണ്ണ: സമാപന സമ്മേളനത്തിൽ പുഞ്ചക്കരി സുരേന്ദ്രൻ

വർക്കല: നഗരസഭയിൽ വികസന മുരടിപ്പും ഭരണ സ്തംഭനവും ആരോപിച്ച് ബിജെപി കൗൺസിലർമാർ നഗരസഭ ഓഫീസിനു മുന്നിൽ 24 മണിക്കൂർ നടത്തിയ ധർണയുടെ സമാപന സമ്മേളനം ഒബിസി മോർച്ചയുടെ ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

വർക്കല മണ്ഡലം പ്രസിഡണ്ട് സജി മുല്ലനെല്ലൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം സെക്രട്ടറി തച്ചോട് സുധീർ സ്വാഗതമാശംസിച്ചു. ബിജെപി നേതാക്കളായ ബാലമുരളി ആലങ്കോട് ദാനശീലൻ, ഇലകമൺ സതീശൻ, പൈവേലികൊണം ബിജു , ബി.ജെ.പി. കൗൺസിലർമാരായ ആർ.അനിൽകുമാർ, പ്രിയാ ഗോപൻ, എസ്.ഉണ്ണികൃഷ്ണൻ, എ.ആർ.അനീഷ്, വി.ആർ.വിജി, ആർ.രാഖി, വി.സിന്ധു, ടി.എസ്.അശ്വതി, സിന്ധു വിജയൻ, ഷീന കെ.ഗോവിന്ദ്, കെ.എൽ.അനു എന്നിവരും സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *