Breaking News

വർക്കല പാപനാശം ക്ലിഫ് മേഖലയിൽ നിന്നും MDMA യുമായി യുവാവ് പിടിയിൽ

വർക്കല: നടയറ സ്വദേശിയായ സൽമാൻ മൻസിലിൽ ആഷിക് എന്ന് വിളിക്കുന്ന സൽമാൻ(24) ജില്ലാ റൂറൽ ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലായത്.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ടൂറിസം മേഖലയായ വർക്കല ക്ലിഫ് പ്രദേശങ്ങളിൽ ഡാൻസാഫ് സംഘം ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു. ഇന്ന് വൈകുന്നേരത്തോടെ
പ്രദേശത്ത് രണ്ട് ബൈക്കുകളിലായി എത്തിയ മൂവർ സംഘം, ഡാൻസാഫ് ഉദ്യോഗസ്ഥരെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചു .

ഒരു ബൈക്ക് ലോക്ക് ചെയ്ത് അതിലുണ്ടായിരുന്ന രണ്ടു പേർ ഓടി രക്ഷപ്പെടുകയും ,മറ്റൊരു ബൈക്കിൽ എത്തിയ യുവാവിനെ ബൈക്കിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ ഡാൻസാഫ് സംഘാംഗങ്ങൾ പിന്തുടർന്ന് ബലപ്രയോഗത്തിലൂടെ കീഴ്പെടുത്തുകയും ആയിരുന്നു.

തുടർന്ന് പ്രതിയെ പരിശോധിച്ചതിൽ നിന്നും മീഡിയം ക്വാണ്ടിറ്റി എംഡി എം എ കണ്ടെടുത്തു.

പ്രതിയെയും പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനവും ജില്ലാ റൂറൽ ഡാൻസാഫ് വർക്കല പോലീസിന് കൈമാറി. അറസ്‌റ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *