
ഡെന്നീസ് ജോസഫ്കോട്ടയം: പ്രസിദ്ധ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് നിര്യാതനായി. ഏറ്റുമാനൂർ റോസ് ഹൗസിൽ പരേതനായ എം.എൽ.ജോസഫിന്റെയും അമ്മ പരേതയായ തങ്കമ്മയുടെയും മകനാണ് ഡെന്നീസ് ജോസഫ്. നിറക്കൂട്ട്, രാജാവിന്റെ മകൻ, ന്യൂ ഡെൽഹി, നായർസാബ്. ആകാശദൂത്, സംഘം കോട്ടയം കുഞ്ഞച്ചൻ, തുടങ്ങി 65 ഓളം തിരക്കഥകൾ രചിച്ചിട്ടുണ്ട് . മനു അങ്കിൾ , അഥർവ്വം, അപ്പു, തുടർക്കഥ, അഗ്രജൻ തുടങ്ങി 5 ചിത്രങ്ങൾ സംവിധാനം ചെയ്തു. മനു അങ്കിൾ 1988 ലെ മികച്ച ബാലചിത്രത്തിനുള്ള ദേശീയ അവാർഡ് നേടി. തിരക്കഥയെഴുതിയ ആകാശദൂതിന് 1993 ലെ മികച്ച സാമൂഹിക പ്രസക്തിയുള്ള സിനിമക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. ബൻജാര എന്നൊരു ചെറു കഥാ സമാഹാരവും നിറക്കൂട്ടുകളില്ലാതെ എന്ന പേരിൽ ഓർമ്മക്കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ ലീന , മക്കൾ എലിസബത്ത് (ഓസ്ട്രേലിയ). റോസി, ജോസ് . ചെറുവണ്ടൂർ സെൻറ്.സെബാസ്റ്റ്യൻ പള്ളിയിൽ ഇന്ന് മൂന്നു മണിക്കാണ് സംസ്കാരം .