
ശ്രീജിത്ത് 
ബൈജു 
മണി 
സാബു
ജോഷി വധത്തിൽ അറസ്റ്റിലായവർകടയ്ക്കാവൂർ: മണമ്പൂരിൽ ഞായറാഴ്ച രാവിലെ പെരുംകുളം മിഷൻ കോളനി കല്ലറത്തോട്ടം വീട്ടിൽ ജോഷി (38)നെ സംഘം ചേർന്ന് കൊലപ്പെടുത്തിയ കേസ്സിലെ 4 പേരെയാണ് കടയ്ക്കാവൂർ പൊലിസ് അറസ്റ്റു ചെയ്തത്.കുളമൂട്ടം കൊച്ചു കല്ലിയിൽ വീട്ടിൽ ശ്രീജിത്ത് (40) കവലയൂർ കാട്ടുവിള വീട്ടിൽ റിംഗ് മണി എന്നു വിളിക്കുന്ന മണി (46) കവലയൂർ മഠത്തിൽച്ചിറ ആശാരി വിളാകത്ത് വീട്ടിൽ പക്കി സാബു എന്നു വിളിക്കുന്ന സാബു (38) കവലയൂർ കാട്ടുവിള വീട്ടിൽ ബൈജു (38) എന്നിവരാണ് കടയ്ക്കാവൂർ പൊലീസിന്റെ പിടിയിലായത്. നിരവധി കേസ്സിലെ പ്രതിയും പൊതു ശല്യവുമായ ജോഷി സുഹൃത്തുക്കളുമായി ഉണ്ടായ വാക്കുതർക്കവും, വൈരാഗ്യവുമാണ് കൊലപാതകത്തിൽ കലാശിച്ചത്.നിരവധി തവണ സുഹൃത്തുക്കൾ ജോഷിക്ക് താക്കീത് നൽകിയെങ്കിലും വീണ്ടും നാട്ടിലെത്തി ജോഷി പ്രശ്നങ്ങൾ ഉണ്ടാക്കിയതിനെ തുടർന്ന് സുഹൃത്തുക്കൾ ഒത്തുകൂടുകയും ജോഷി പതിവായിരിക്കുന്ന റബ്ബർ തോട്ടത്തിൽ എത്തി പടക്കമെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടുക്കത്തിയും, വടികളും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. പരിക്കേറ്റ് വഴിയിൽ കിടന്ന ജോഷിയെ കടയ്ക്കാവൂർ പൊലിസെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട ജോഷി വധശ്രമം, മോഷണം, കഞ്ചാവ് കടത്ത് തുടങ്ങീ നിരവധി കേസ്സിലെ പ്രതിയാണ്. ശല്യം സഹിക്കാതെ വന്നപ്പോഴാണ് തങ്ങൾ ആക്രമിച്ചതെന്ന് പിടിയിലാവർ പൊലീസിനോട് പറഞ്ഞു. ഇവരും നിരവധി കേസ്സുകളിലെ പ്രതികളാണ്. പത്തോളം പ്രതികളുള്ള കേസ്സിലെ മറ്റുള്ളവർ എല്ലാപേരും തന്നെ ജോഷിയുടെ ജോഷിയുടെ വീടിന് സമീപത്തുള്ളവർ ആയതു കൊണ്ടു തന്നെ എത്രയും വേഗം ഇവരും പിടിയിലാകുമെന്ന നിഗമനത്തിലാണ് പൊലീസ്.റൂറൽ എസ്.പി. സി.കെ.മധുവിന്റെ നേതൃത്ത്വത്തിൽ നടന്ന അന്വേഷണത്തിൽ വർക്കല ഡി.വൈ.എസ്.പി. ബാബുകുട്ടൻ, കടയ്ക്കാവൂർ സി.ഐ. ജയപ്രകാശ്, എസ്.ഐ.മാരായ ശ്യാം ,മാഹിൻ, മനോഹർ, ഗ്രേഡ് എസ്.ഐ. രാജീവൻ. എസ്.സി.പി.ഒ മാരായ ജ്യോതിഷ്, ഡീൻ, ഗിരീഷ്, വിനോജ്, സി.പി.ഒ മാരായ ശ്രീകുമാർ ,സുജിത്ത്, ജയപ്രകാശൻ, എസ്.പി. ഷാഡോ ടീം എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.പ്രതികളെ കൊവിഡ് ടെസ്റ്റ് പരിശോധനയ്ക്ക് ശേഷം റിമാന്റ് ചെയ്തു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: 1995 മുതൽ ഒളിവിലായിരുന്ന പ്രതി 31 വർഷത്തിനുശേഷം പിടിയിൽ
ആറ്റിങ്ങൽ: 1995-ൽ ഒരാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 1995 മുതൽ ഒളിവിൽ കഴിഞ്ഞിരുന്ന …