
ബിബിൻ ടീ ബി രചന നിർവ്വഹിച്ച “അരൂപിയെ തേടി ഒരു യാത്ര” എന്ന പുസ്തകത്തിൻറെ പ്രകാശനം ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ അനീഷ് ജെ കരിനാട് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നിർവഹിച്ചു. റിട്ടയേർഡ് പ്രൊഫസറും എഴുത്തുകാരിയുമായ ജോളി വർഗീസ് ആദ്യപ്രതി ഏറ്റുവാങ്ങി. തിരുവനന്തപുരം കോർപ്പറേഷൻ തൃക്കണ്ണാപുരം വാർഡ് കൗൺസിലർ ജയലക്ഷ്മി പി എസ് ചടങ്ങിൽ ആശംസ അർപ്പിച്ചു. ചലച്ചിത്ര നടനും ആത്മ സെക്രട്ടറിയുമായ പൂജപ്പുര രാധാകൃഷ്ണൻ, റിട്ടയേഡ് പ്രൊഫസർ കെ. പി ധർമ്മരാജ അയ്യർ, കേരള അഡ്വെർടൈസിങ് ഏജൻസിസ് അസോസിയേഷൻ തിരുവനന്തപുരം സോൺ സെക്രട്ടറി കെ. ജയകുമാർ തുടങ്ങിയവർ ചടങ്ങിൽ ആശംസ അർപ്പിച്ചു. രചയിതാവ് ബിബിൻ. ടീ.ബി സ്വാഗതവും, ടിനു ജോസ് നന്ദിയും പറഞ്ഞു
- വായനാദിനത്തിലെ ഒരു അനുഭവക്കുറിപ്പ് അഡ്വ. ബി. സത്യൻ (മുൻ എം.എൽ.എ.)

- റഫി ഗാനങ്ങളുടെ മാധുര്യം ഇനി തലസ്ഥാനത്തും മുഹമ്മദ് റഫി ഫൗണ്ടേഷൻ തിരുവനന്തപുരം ചാപ്റ്റർ രൂപീകൃതമായി

- ഛായാഗ്രാഹകൻ സാദത്ത് സൈനുദ്ദീൻ സംവിധായകനാകുന്നു; പുതിയ ചിത്രത്തിന്റെ സോങ് റെക്കോർഡിങ് ആരംഭിച്ചു

- മധ്യവേനല്‍ അവധി ; ശിവഗിരിയില്‍ വിദ്യാര്‍ത്ഥികളും ഭക്തരും ഒഴുകിയെത്തുന്നു

- ദക്ഷിണകാശിയിലെ ചക്രതീർത്ഥ കുളം സാമൂഹ്യവിരുദ്ധരുടെ താവളം; മാലിന്യവും മദ്യപാനവും കാരണം ഭക്തർ ദുരിതത്തിൽ
