
സഞ്ചു 
നവാസ് 
മുഹമ്മദ് അസ്ലം 
കൊള്ളിനിയാസ്
വര്‍ക്കല: ക്ലിഫിലെ മാംഗോ റിസോര്‍ട്ടില്‍ താമസിച്ചു വന്നിരുന്ന കൊല്ലം തഴുത്തലയിൽ പുതുച്ചിറ ഷെമീന മന്‍സിലില്‍ ഷെഫീക്കിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സിലെ കൊല്ലം ജില്ലയില്‍ കിളികൊല്ലൂര്‍ മണ്ണാമല ഒരുമ നഗര്‍ 170-ല്‍ അബ്ദുള്‍ ഖാദര്‍ മകന് കൊള്ളിനിയാസ് എന്ന നിയാസ് (27) , റെയ്ഹാന് മന്‍സിലില്‍ രാജേന്ദ്രന് മകന് സഞ്ചു(27), കൊല്ലം മൈലാപ്പൂര് നവാസ് മന്‍സിലില്‍ ഷാനവാസ് മകന് നവാസ് (19), മൂന്നാം കുറ്റി പള്ളിവിള പുത്തന്‍ വീട്ടില്‍ അബ്ദുല്‍ അസീസ് മകന് മുഹമ്മദ് അസ്ലം (26) എന്നീ പ്രതികളെയാണ് പൂവാറില്‍ നിന്നും വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബർ പതിനൊന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കാറുകള്‍ വാടകയ്ക്ക് എടുത്ത് തിരിച്ചു നല്‍കാത്തതിനെത്തുടര്‍ന്നുള്ള തര്‍ക്കത്തില്‍, വാഹനം വാടകയ്ക്ക് എടുത്ത ഷഫീക്ക് താമസിച്ചു വന്നിരുന്ന വര്‍ക്കല ക്ലിഫിലെ റിസോര്‍ട്ടില്‍ കയറി ദേഹമാസകലം വടിവാളിന് വെട്ടിയും, ചുറ്റികയ്ക് കാല്‍മുട്ട് അടിച്ചുപൊട്ടിച്ചത്തിനു ശേഷം വലിച്ചിഴച്ചു, കാറില്‍ കൊല്ലം കിളികൊല്ലൂര്‍ ചെന്താപ്പൂര് എന്ന സ്ഥലത്ത് കൊണ്ടുപോയി കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷം, മരിച്ചുവെന്ന് കരുതി കൊല്ലം പരവൂര്‍ പോളച്ചിറ ഏലായില്‍ ഉപേക്ഷിക്കുകയായിരുന്നു.
കൊല്ലം ഈസ്റ്റ്, കിളികൊല്ലൂര്‍, കുണ്ടറ, ഇരവിപുരം സ്റ്റേഷനുകളില്‍ സംഘം ചേർന്നുള്ള കവര്‍ച്ച, കൊലപാതക ശ്രമം, മാലപൊട്ടിക്കല്‍ ഉള്‍പ്പെടെ മുപ്പതോളം കേസ്സുകളില്‍ പ്രതിയാണ് അറസ്റ്റിലായ കൊള്ളിനിയാസ്. കിളികൊല്ലൂര്‍, കുണ്ടറ സ്റ്റേഷനുകളില്‍ വധശ്രമത്തിനുള്ള കേസ്സുകളിലെ പ്രതിയാണ് മുഹമ്മദ് അസ്ലം. പരിക്കേറ്റ ഷെഫീക്കും, ഈ കേസ്സില്‍ ഇനിയും പിടിയിലായിട്ടില്ലാത്ത കൊല്ലം സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമായ അജിംഷായും തമ്മില്‍ കാര്‍ വാടകയ്ക്ക് എടുത്തത് സംബന്ധിച്ച വിഷയമാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഷെഫീക്കിനെ വര്‍ക്കലയില്‍ ആക്രമിച്ചതിന് പകരമായി അക്രമി സംഘത്തില്‍ ഉണ്ടായിരുന്ന കൊല്ലം അയത്തില്‍ സ്വദേശി ഷെമീര്‍ എന്നയാളെ കൊല്ലം കൊട്ടിയത്തു വച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. വര്‍ക്കല സംഭവത്തെത്തുടര്‍ന്ന് കൊല്ലം സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷന് പരിധികളില്‍ ഇരു സംഘങ്ങളും ഏറ്റുമുട്ടല്‍ നടത്തി വരികയായിരുന്നു. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. അശോകന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ക്കല പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ ജി.ഗോപകുമാര്‍, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ അജിത്ത് കുമാര്‍.പി, മനീഷ് തിരുവനന്തപുരം റൂറല്‍ ജില്ല ഷാഡോ ഗ്രേഡ് ASI ബിജു ഹഖ്, ഷാഡോ പോലീസുകാരായ അനൂപ്, സുധീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു .
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
- വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
- വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
- വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: 1995 മുതൽ ഒളിവിലായിരുന്ന പ്രതി 31 വർഷത്തിനുശേഷം പിടിയിൽ
- വർക്കലയിൽ നീന്തൽ പരിശീലനത്തിനിടെ എട്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; നീന്തൽ പരിശീലകൻ അറസ്റ്റിൽ