
അമ്പലക്കര ഗ്ലോബൽ ഫിലിംസിൻ്റെ ബാനറിൽ അനിൽ അമ്പലക്കര നിർമ്മിച്ച് ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന ”കൃഷ്ണാഷ്ടമി: the book of dry leaves” എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരം പൂവാറിൽ പൂർത്തിയായി. വൈലോപ്പിള്ളി ശ്രീധരമേനോന്റെ കൃഷ്ണാഷ്ടമി എന്ന കവിതയുടെ പുതിയകാല സിനിമാറ്റിക് വായനയാണിത്.
പ്രസിദ്ധ സംവിധായകൻ ജിയോ ബേബി മുഖ്യ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിലെ സംഗീത സംവിധാനം ഔസേപ്പച്ചൻ നിർവ്വഹിക്കുന്നു. വൈലോപ്പിള്ളിയുടെ വരികൾ കൂടാതെ അഭിലാഷ് ബാബു രചിച്ച ഗാനങ്ങളും ഈ സിനിമയിലുണ്ട്. ഔസേപ്പച്ചൻ, വിദ്യാധരൻ മാസ്റ്റർ എന്നിവരും പുതുമുഖ ഗായകരും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

ദുരധികാരപ്രയോഗത്തിന് ഇരയാകുന്ന നിസ്വരായ ജനങ്ങളുടെ ജീവിതമാണ് കവിതയും സിനിമയും പറയുന്നത്. എട്ട് ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ സിനിമയിൽ കൂടുതലും ഓഡിഷനിലൂടെ എത്തിയ പുതുമുഖങ്ങളാണ് അഭിനയിച്ചിട്ടുള്ളത്. ജൂലൈയിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി ഓഗസ്റ്റ് ആദ്യം മുതൽ ഫെസ്റ്റിവൽ വേദികളിലേക്കും തുടർന്ന് തീയേറ്ററുകളിലേക്കും സിനിമ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് നിർമ്മാതാവ് അനിൽ അമ്പലക്കര പറഞ്ഞു. ഛായാഗ്രഹണം- ജിതിൻ മാത്യു, എഡിറ്റിങ് & സൗണ്ട്- അനു ജോർജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കാർത്തിക് ജോഗേഷ്, പ്രോജക്റ്റ് ഡിസൈനർ- ഷാജി എ ജോൺ, പ്രൊഡക്ഷൻ ഡിസൈനർ-ദിലീപ് ദാസ്, പ്രൊഡക്ഷൻ കൺട്രോളർ-ജയേഷ് എൽ ആർ, പ്രെഡക്ഷൻ എക്സിക്യൂട്ടീവ്- ശ്രീജിത് വിശ്വനാഥൻ, മേക്കപ്പ്-ബിനു സത്യൻ, കോസ്റ്റ്യൂസ്- അനന്തപത്മനാഭൻ, ലൈവ് സൗണ്ട്- ഋഷിപ്രിയൻ, സഹസംവിധാനം- അഭിജിത്ത് ചിത്രകുമാർ,ഹരിദാസ് ഡി, പി ആർ ഒ- എ എസ് ദിനേശ്.



- എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘സമ്മാനം’ സിനിമയാകുന്നു; ‘മാലിനി’യുടെ ടൈറ്റിൽ ലോഞ്ച് 28 ന്
എറണാകുളം: പ്രശസ്ത സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ എസ്.കെ. പൊറ്റെക്കാട്ട് രചിച്ച ‘സമ്മാനം’ എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരമായ ‘മാലിനി’യുടെ ടൈറ്റിൽ ലോഞ്ച് ഒക്ടോബർ 28 ബുധനാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് എറണാകുളം കലൂരിലെ ദേശാഭിമാനി റോഡിലുള്ള അമ്മ അസോസിയേഷൻ ഹാളിലാണ് ചടങ്ങ്. രാജകീയം … - കേരളത്തിലെ ആദ്യ ഡോൾബി സിനിമാസ് തിയേറ്റർ പ്രവർത്തനം തുടങ്ങി
ജയിലർ 2 ആദ്യ പ്രദർശനം; അത്യാധുനിക ദൃശ്യ-ശ്രാവ്യ സാങ്കേതികവിദ്യയുമായി ഇ.വി.എം സിനിമാസ് കൊച്ചി: കേരളത്തിലെ ആദ്യ ഡോൾബി സിനിമാസ് തിയേറ്ററായ കൊച്ചി ചുള്ളിക്കലിലെ ഇ.വി.എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം ആരംഭിച്ചു. ഡോൾബി അറ്റ്മോസ് സാങ്കേതികവിദ്യയുടെ മികവിൽ ജയിലർ 2 സിനിമയുടെ ആദ്യ … - ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’; പുതിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ പ്രദർശനത്തിന്
ഓരോ അപകടത്തിനും പിന്നിൽ ഒരു രഹസ്യം; ഓരോ രഹസ്യത്തിനും പിന്നിൽ ഒരു പ്രതികാരം! മലയാളത്തിൽ പുതിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ‘ക്രൈം 302’ പ്രദർശനത്തിന് ഒരുങ്ങുന്നു. നിഷാ ആൻഡ് സാറാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാജി പുനലാലും റാഫിയ സജീറും ചേർന്നാണ് ചിത്രം … - ജയരാജ് വാര്യർ പ്രധാന വേഷത്തിൽ; ‘പ്രശാന്തേട്ടന്റെ മീശ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
പ്രശസ്ത നടനും കാരിക്കേച്ചർ കലാകാരനുമായ ജയരാജ് വാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പ്രശാന്തേട്ടന്റെ മീശ’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ശ്രീജിത്ത് പൊയിൽക്കാവാണ് എ.ഐ. സാങ്കേതികവിദ്യയുടെ സഹായത്തോടെ ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ … - എം. പത്മകുമാർ ബോളിവുഡിലേക്ക്; സണ്ണി ഡിയോളിന്റെ ‘സൂര്യ’ ഫസ്റ്റ് ലുക്ക് പുറത്ത്
മലയാളത്തിൽ ശ്രദ്ധേയമായ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ എം. പത്മകുമാർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. സണ്ണി ഡിയോൾ നായകനാകുന്ന ‘സൂര്യ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നവംബർ 20-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. സണ്ണി ഡിയോളിനൊപ്പം രവി കിഷൻ, …