
മലപ്പുറം: നിലമ്പൂര് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് തിളക്കമാർന്ന വിജയം. ഇടതു സ്ഥാനാർഥിയായി വിജയിച്ച പി.വി.അൻവർ രാജിവച്ചതിനെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് ഷൗക്കത്ത് നേടിയത് . ആര്യാടൻ മുഹമ്മദ് ദീർഘകാലം കുത്തകയാക്കിവെച്ചിരുന്ന മണ്ഡലം യു.ഡി.എഫിനുവേണ്ടി തിരിച്ചുപിടിച്ചു മകൻ ആര്യാടൻ ഷൗക്കത്ത്. സി.പി.എമ്മിന്റെ എം.സ്വരാജിനെ 11005 വോട്ടിനാണ് ഷൗക്കത്ത് പരാജയപ്പെടുത്തിയത്. സ്വരാജിന്റെ തുടർച്ചയായ രണ്ടാമത്തെ പരാജയമായി ഇത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ കോൺഗ്രസിന്റെ കെ.ബാബുവിനോ ടും സ്വരാജ് പരാജയപ്പെട്ടിരുന്നു. മൂന്ന് മുന്നണികൾക്കുമെതിരേ സ്വതന്ത്രനായി മത്സരിച്ച മുൻ എം.എൽ.എ പതിനയ്യായിരത്തോളം വോട്ട് പിടിച്ച് കരുത്തുകാട്ടി. ക്രിസ്ത്യൻ സ്ഥാനാർഥിയിലൂടെ പരീക്ഷണം നടത്തിയ ബി.ജെ.പി. നാലാം സ്ഥാനത്തായി.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിന (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഷാജൻ (39) നെ അയിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു … - എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്
രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സമ്മാനിച്ചത് ചിറയിൻകീഴ് എം.എൽ.എ രമ്യ ഹരിദാസ് കഠിനംകുളം: എച്ച്.പി. ഷാജി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലി ഏറ്റുവാങ്ങി. കഠിനംകുളത്തെ അനിൽ ഓഡിറ്റോറിയത്തിൽ ഇന്ന് വൈകുന്നേരം നടന്ന ചടങ്ങിൽ ചിറയിൻകീഴ് എം.എൽ.എ രമ്യ ഹരിദാസ് … - സ്വർണനേട്ടത്തിലും മാറാതെ ദുരിതജീവിതം; അക്ഷയയ്ക്ക് ഇനിയും സ്വപ്നവീട് അകലെ
സംസ്ഥാന സ്കൂൾ കായികമേളയിൽ 3000 മീറ്ററിൽ സ്വർണം; രോഗങ്ങളും ദാരിദ്ര്യവും നിറഞ്ഞ കുടുംബത്തിന്റെ പ്രതീക്ഷയായി പാലക്കാട്ടുകാരി കോഴിക്കോട്: ട്രാക്കിൽ സ്വർണനേട്ടം. എന്നാൽ ജീവിതത്തിൽ സുരക്ഷിതമായൊരു വീടെന്ന സ്വപ്നം ഇപ്പോഴും അകലെ. 68-ാമത് കേരള സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ … - കേരളത്തിലെ ആദ്യ ഡോൾബി സിനിമാസ് തിയേറ്റർ പ്രവർത്തനം തുടങ്ങി
ജയിലർ 2 ആദ്യ പ്രദർശനം; അത്യാധുനിക ദൃശ്യ-ശ്രാവ്യ സാങ്കേതികവിദ്യയുമായി ഇ.വി.എം സിനിമാസ് കൊച്ചി: കേരളത്തിലെ ആദ്യ ഡോൾബി സിനിമാസ് തിയേറ്ററായ കൊച്ചി ചുള്ളിക്കലിലെ ഇ.വി.എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം ആരംഭിച്ചു. ഡോൾബി അറ്റ്മോസ് സാങ്കേതികവിദ്യയുടെ മികവിൽ ജയിലർ 2 സിനിമയുടെ … - ഗിരീഷ് കുമാറിന് ജീവപര്യന്തം; കാറ്ററിങ് തൊഴിലാളിയെ നടുറോഡിൽ മർദിച്ചുകൊന്ന കേസിൽ വിധി
തിരുവനന്തപുരം: മേലെ പഴവങ്ങാടിയിൽ കാറ്ററിങ് തൊഴിലാളിയെ നടുറോഡിൽ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കീഴാറന്നൂർ പുത്തൻവിള വീട്ടിൽ ഗിരീഷ് കുമാർ എന്ന കാർത്തികേയനെയാണ് തിരുവനന്തപുരം ഏഴാം അഡീഷണൽ …



