Breaking News

അനധികൃത കെട്ടിടങ്ങളുടെ നിർമ്മാണം; നിരവധി കെട്ടിടങ്ങൾ പൊളിച്ച് മാറ്റി

അനധികൃത കെട്ടിടങ്ങളുടെ നിർമ്മാണം; ബെംഗളൂരുവിൽ നിരവധി കെട്ടിടങ്ങൾ പൊളിച്ച് മാറ്റി

ബെംഗളൂരു : യെലഹങ്ക, ബ്യാതരായണപുര നിയമസഭ മണ്ഡലങ്ങളിലെ 12 കെട്ടിടങ്ങളിലെ അനധികൃത നിർമാണങ്ങൾ നഗരസഭ അധികൃതർ ഒഴിപ്പിച്ചു . അംഗീകൃത പ്ലാനുകളിൽനിന്ന് മാറ്റി സ്ഥാപിച്ചതും, അനുവദിച്ചതിൽ നിന്നും കൂടുതൽ നിലകളുള്ളതുമായ കെട്ടിടങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് ബൃഹത് ബംഗളൂരു മഹാനഗര പാലികെയുടെ യെലഹങ്ക സോണൽ കമീഷണർ കരി ഗൗഡ വ്യക്തമാക്കി. സുരഭി ലേഔട്ട്, മുനേശ്വർ ലേഔട്ട്, ചിക്കബൊമ്മസാന്ദ്ര എന്നീ സ്ഥലങ്ങളിലെ 2400 ചതുരശ്ര അടി വിസ്തീർണമുള്ള ഭാഗത്ത് നിയമാനുസൃതമല്ലാതെ നിർമിച്ച മൂന്നാം നിലകൾ പൊളിച്ചുമാറ്റിയതായി ബി.ബി.എം.പി പ്രസ്താവനയിൽ അഭിപ്രയപ്പെട്ടു.

യെലഹങ്ക ന്യൂ ടൗണിൽ അനുവദിച്ചതിൽ നിന്ന് വ്യത്യസ്ഥമായി രണ്ട് നിലകൾക്ക് പുറമേയുള്ള അധിക നില നീക്കം ചെയ്തു. ശ്രീരാംപുര, ജക്കൂർ, ബാലാജി ലേഔട്ട്, കൊഡിഗെഹള്ളി, വിദ്യാരണ്യപുര എന്നിവിടങ്ങളിലും ഇതേ തരത്തിൽ നടപടികൾ സ്വീകരിച്ചു. നാലും, അഞ്ചും നിലകൾ സ്ഥാപിച്ച സാഹചര്യ ത്തിലാണ് പൊളിച്ചു മാറ്റിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതെസമയം അംഗീകൃത കെട്ടിട പദ്ധതികളുടെ ലംഘനം കൂടുതൽ ഉണ്ടായാൽ പൊളിച്ചുമാറ്റലും, പിഴയും ഇനിയും നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Related posts

Leave a Reply

Your email address will not be published. Required fields are marked *