

ആറ്റിങ്ങൽ: അവനവഞ്ചേരി പോസ്റ്റ് ഓഫീസിനായി ഏറ്റെടുത്തിരിക്കുന്ന സ്ഥലത്തെ കാട് ഉടൻ നീക്കം ചെയ്യണമെന്ന് കർഷക സംഘം ആറ്റിങ്ങൽ ഈസ്റ്റ് വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. ഈ സ്ഥലം വർഷങ്ങളായി കാട് കയറിയ നിലയിലാണ്. കാട്ടുപന്നികളുടെ ആവാസകേന്ദ്രമാറിയ ഈ ഭൂമി ഉടൻ വൃത്തിയാക്കണമെന്ന് കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ എസ് ലെനിൻ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ആവശ്യപ്പെട്ടു. വില്ലേജ് പ്രസിഡൻറ് ടി ദിലീപ് കുമാർ അധ്യക്ഷനായി. സിപിഐഎം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എം. പ്രദീപ്, സ്വാഗതസംഘം ചെയർപേഴ്സൺ അഡ്വ എസ് കുമാരി, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി ദേവരാജൻ , എസ് സിന്ധു, ഏരിയ വൈസ് പ്രസിഡൻറ് സി ചന്ദ്രബോസ്, വില്ലേജ് സെക്രട്ടറി കെ. രാധാകൃഷ്ണ കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു. സമ്മേളന പ്രതിനിധികൾക്ക് ഏത്തവാഴ തൈകൾ വിതരണം ചെയ്തു. ടി ദിലീപ് കുമാർ (പ്രസിഡൻറ്) രാധാകൃഷ്ണൻ നായർ, കോമളകുമാരി, ഭാസി (വൈസ് പ്രസിഡൻ്റ്) കെ രാധാകൃഷ്ണൻ കുറുപ്പ്(സെക്രട്ടറി) എസ്. കൃഷ്ണദാസ്, ശ്യാമള അമ്മ ( ജോ: സെക്രട്ടറി) എം. താഹിർ(ട്രഷറർ


