Breaking News

ആശമാരുടെ രാപകൽ സമരയാത്രയ്ക്ക് ജില്ലയിൽ വിവിധയിടങ്ങളിൽ സ്വീകരണം

വർക്കല മുനിസിപ്പൽ പാർക്കിൽ നടന്ന ആദ്യസ്വീകരണ സമ്മേളനം ഫ്രാവ് സെക്രട്ടറി പി.സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു

വർക്കല: കാസർഗോഡ് നിന്നാരംഭിച്ച ആശാ വർക്കമാരുടെ രാപകൽ സമരയാത്ര ഇന്ന് തിരുവന്തപുരം ജില്ലയിൽ പ്രവേശിച്ചു. സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ ജാതിമത പരിഗണനയില്ലാതെ വിവിധ സംഘടനകൾ സമരയാത്രയ്ക്ക് സ്വീകരണം നൽകി. വർക്കലയിൽ രണ്ടിടത്ത് സമരയാത്രക്ക് സ്വീകരണം നൽകി.

വർക്കല മുനിസിപ്പൽ പാർക്കിൽ നടന്ന ആദ്യസ്വീകരണ സമ്മേളനം ഫ്രാവ് സെക്രട്ടറി പി.സുഭാഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ അഡ്വ.ആർ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വർക്കല റെയിൽവേ സ്റ്റേഷനിൽ കോൺഗ്രസ് പ്രവർത്തകർ സമര യാത്രയ്ക്ക് ഊഷ്മളമായ സ്വീകരണം നൽകി.

ഇക്കഴിഞ്ഞ മേയ് 5ന് കെ.എ.ഡബ്ളിയു.എ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ബിന്ദുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച സംസ്ഥാന രാപകൽ യാത്ര 18ന് തിരുവനന്തപുരത്ത് സമാപിക്കും.

ആറ്റിങ്ങലിൽ ആശാ സമരം ജനഹൃദയങ്ങൾ ഏറ്റെടുത്തു വെന്ന് രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി മാത്യു

ആറ്റിങ്ങലിലെ സ്വീകരണ സമ്മേളനം രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി മാത്യു ഉദ്ഘാടനം ചെയ്യുന്നു

ആറ്റിങ്ങൽ: ആശാ സമരം ജനഹൃദയങ്ങൾ ഏറ്റടുത്തുവെന്ന് രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി മാത്യു. ആശമാരുടെ സമരയാത്രക്ക് ആറ്റിങ്ങലിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. സ്ത്രീ തൊഴിലാളികൾക്കും സമൂഹത്തിൻ്റെ അടുത്തട്ടിലുള്ളവർക്കുമാണ് മുൻഗണന എന്നാണ് പറയുന്നത്.മുൻഗണനാ ക്രമത്തിൽ ആശാ പ്രവർത്തകരുടെ ദിവസ വേതനമാണ് ഒന്നാമത് വരേണ്ടത്. അതിന് സർക്കാരിന് സമയമില്ല. എന്നിട്ട് ജനങ്ങളോട് മുണ്ട് മുറുക്കി ഉടുക്കാൻ പറയുന്നു.

വിജ്ഞാൻ കേരളയുടെ ഉപദേശകനായി നിയമിതനായ തോമസ് ഐസകിന് ഒരു ദിവസം 2333 രൂപയാണ് വാഹനത്തിന് ഇന്ധനം അടിക്കാൻ കൊടുക്കുന്നത്. എന്നിട്ട് ആശാ പ്രവർത്തകർക്ക് 233 രൂപ കൊടുക്കുന്നു. സർക്കാരിൻ്റെ ഈ കാപട്യം നാം തുറന്നു കാണിക്ക ണം. ഇതിന് പരിഹാരത്തിന് വേണ്ടിയാണ് ജനങ്ങളുടെ അടുത്തേക്ക് ആശമാർ വന്നിരിക്കുന്നത്. ജനങ്ങളുടെ ആവശ്യം കേൾക്കുന്നു മുഖ്യമന്ത്രിയെയാണ് നമ്മൾക്ക് ആവശ്യമുണ്ട്. അധികാരത്തിൻ്റെ ഹുങ്ക് കാട്ടി ജനങ്ങളെ നിശബ്ദരാക്കാൻ ശ്രമിച്ചാൽ അത് നടക്കില്ലെ ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വാഗത സംഘം മേഖല ചെയർമാൻ എസ് പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു.കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു വിനെ ഹൃദ്യമായി സ്വീകരിച്ചു. കെ എ എച്ച് ഡബ്ല്യു എ സംസ്ഥാന വൈസ് പ്രസിഡൻ്റു മാരായായ എസ് മിനി, കെ പി റോസമ്മ എ ഷൈജു , സി എം പി സംസ്ഥാന സെക്രട്ടറി എം പി സാജു , കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ജനറൽ സെക്രട്ടറി എം ഷാജർഖാൻ, മുസ്‌ലീം ലീഗ് ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് നഹാസ് ,സ്വാഗതസംഘം കൺവീനർ ഷൈലാ ദാസ്, ആർ എസ് പി നിയോജക മണ്ഡലം സെക്രടറി അനിൽ ആറ്റിങ്ങൽ,കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ആർ എസ് പ്രശാന്തൻ, കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡൻ്റ് ബിഷ്ണു പ്രസാദ്, ആർ രതീഷ്, മുൻ കൗൺസിലർ കൃഷ്ണമൂർത്തി, കോൺഗ്രസ് മണ്ഡലം കമ്മിറ്റിയംഗം എസ് പ്രസന്നകുമാർ,വക്കം പഞ്ചായത്ത് വാർഡ് മെമ്പർ ഗണേഷ്,മഹിളാ കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡന്റ് അഡ്വ പി ദീപ, കെ എസ് എസ് പി എ സംസ്ഥാന കൗൺസിലംഗം പി ജയചന്ദ്രൻനായർ, വക്കം സുകുമാരാൻ , എ ഐ ഡി എസ് ഒ സംസ്ഥാന സെക്രട്ടേറിയറ്റംഗം ജതിൻ രാജീവൻ, വക്കം വി ഫോർ പ്രതിനിധി സലിം,കോൺഗ്രസ് മണമ്പൂർ മണ്ഡലം പ്രസിഡന്റ് ഇ പി സവാദ്ഖാൻ , കോൺഗ്രസ് വക്കം മണ്ഡലം പ്രസിഡന്റ് അജിത്ത് നകുലൻ,ഗ്രീരംഗൻ,എം കെ സുലൈമാൻ,സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി നേതാവ് എസ് ജയമണി എന്നിവർ സംസാരിച്ചു.

വ്യാജ ഇടതുപക്ഷക്കാരെ ജനാധിപത്യം പഠിപ്പിക്കുകയാണ് ആശാ സമരം: പ്രമോദ് പുഴങ്കര

വെഞ്ഞാറമൂട്ടിൽ നൽകിയ സ്വീകരണ സമ്മേളനം പ്രമോദ് പുഴങ്കര ഉദ്ഘാടനം ചെയ്യുന്നു

വെഞ്ഞാറമൂട് : വ്യാജ ഇടതുപക്ഷക്കാരെ ജനാധിപത്യം പഠിപ്പിക്കു കയാണ് ആശാ സമരമെന്ന് മാധ്യമ പ്രവർത്തകൻ പ്രമോദ് പുഴങ്കര പറഞ്ഞു. ആശമാരുടെ രാപകൽ സമരയാത്രയ്ക്ക് വെഞ്ഞാറമൂട്ടിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ വ്യവസ്ഥതിയിലെ ചൂഷണത്തിനെതിയുള്ള വിമോചന സമരത്തിൻ്റെ കാഹളമാണ് ഈ സമരം.ഡിമാൻ്റുകൾ നേടുന്നത് മാത്രമല്ല, കേരളത്തിൽ ചുരുങ്ങി തുടങ്ങിയ ജനാധിപത്യ യിടങ്ങളെ സമരം പിടിച്ചു നിറുത്തുന്നു. അനുനയത്തിൻ്റെ ഭാഷയെന്ന് പറഞ്ഞ് സമരം നിർത്തി വീട്ടിൽ പോകാൻ പറഞ്ഞവരാണ് സർക്കാർ. കീഴടങ്ങലിൻ്റെ ഭാഷയല്ല തങ്ങളുടെ ഭാഷയെന്ന് പറഞ്ഞ് സമര ഭാഷ പഠിപ്പിക്കുന്നവരാണ് ആശമാർ. അടിമപ്പണി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും വേണ്ടിയുള്ളതാണ് ഈ സമരം.സർക്കാരിന് മുന്നിൽ കീഴടങ്ങാതെ സമരം ചെയ്യുന്ന ആശമാരുടെ നിശ്ചയ ദാർഢ്യത്തെ ലോകത്തെ തന്നെ സ്ത്രീ തൊഴിലാളി സമര ചരിത്ര ത്തിലെ ത്യാഗോജ്ജ്വാല ധാരകളിലൊന്നായി രേഖപ്പെടുത്തപ്പെടു മെന്നും അദ്ദേഹം കുട്ടിച്ചേർത്തു.

പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എം ഷാഫി അധ്യക്ഷത വഹിച്ചു . കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു, വൈസ് പ്രസിഡൻ്റ് എന്ന് മിനി, സ്വാഗത സംഘം മേഖല കോർഡിനേറ്റർ പൂലന്തറ റ്റി മണികണ്ഠൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായർ , സ്വാഗത സംഘം ജില്ലാ വൈസ് പ്രസിഡന്റ് എം ഷാജർഖാൻ ,സതീശൻ പിച്ചി മംഗലം, കെ എ എച്ച് ഡബ്ല്യു എ സംസ്ഥാന കമ്മിറ്റിയംഗം ആർ ഗിരിജ എന്നിവർ സംസാരിച്ചു.

തദ്ദേശസ്ഥാപനങ്ങളുടെ ജനപ്രതിനിധിസഭ നടന്നു.

രാപകൽ സമര യാത്രയുടെ വെഞ്ഞാറമൂട് സ്വീകരണ വേദിയിൽ ആശാവർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങളുടെ ജനപ്രതിനിധി സഭ നടന്നു. ആശാവർക്കർമാരുടെ ആവശ്യങ്ങൾ അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്നതിനുള്ള പ്രമേയം നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന രാജേന്ദ്രൻ അവതരിപ്പിച്ചു. പോത്തൻകോട്, വെമ്പായം, മാണിക്കൽ, പുല്ലമ്പാറ, നെല്ലനാട്, വാമനപുരം, കല്ലറ, പാങ്ങോട്, പെരിങ്ങമല, നന്ദിയോട്, പനവൂർ, ആനാട്, ആണ്ടൂർക്കോണം, മുദാക്കൽ തുടങ്ങിയ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ ചർച്ച ചെയ്ത് തയ്യാറാക്കിയ പ്രമേയം സഭ പാസാക്കി.

ആശമാർ ഒരുമ്പട്ടാൽ പിണറായ്ക്കും തടുക്കനാവില്ല: കെ മുരളീധരൻ

നെടുമങ്ങാട് : ആശമാർ ഒരുമ്പട്ടാൽ പിണറായി സർക്കാരിനും തടുക്കനാവില്ലെന്ന് മുൻ മന്ത്രി കെ മുരളീധരൻ പറഞ്ഞു. ആശമാരുടെ രാപകൽ സമര യാത്രയ്ക്ക് നെടുമങ്ങാട് കച്ചേരി ജംഗ്ഷനിൽ നൽകിയ സ്വീകരണ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിനിടയിൽ അദ്ദേഹം പറഞ്ഞു. സമരം ചെയ്യുന്നവരോട് മാന്യമായ സമീപനം സ്വീകരിക്കുകയും, ഓണറേറിയം വർധിപ്പിക്കുകയും ചെയ്തില്ലെങ്കിൽ 8 മാസം കൊണ്ട് സർക്കാർ പുറത്തു പോകും. ആശാവർക്കർമാരുടെ യാത്ര കണ്ണീരിൻ്റെ കഥ പറയുന്ന യാത്രയാണ്. മനസ്സാക്ഷി തൊട്ട് തീണ്ടാത്ത മുഖ്യ മന്ത്രിക്കെതിരെ ജനകീയ കോടതി ശിക്ഷ വിധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആശമാർ രാപ്പകൽ സമരത്തിൻ്റെ ഭാഗമായി കച്ചേരി ജംഗ്ഷനിൽ അന്തിയുറങ്ങുന്നു

ക്യാപ്റ്റൻ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദുവിനെ ഹാരമണിയിച്ചു സ്വീകരിച്ചു. സ്വാഗത സംഘം മേഖല ചെയർമാൻ വട്ടപ്പാറ ചന്ദ്രൻ അധ്യക്ഷത വഹിച്ചു.നഗരസഭ പ്രതിപക്ഷ നേതാവ് പുങ്കുംമൂട് അജി , സ്വാഗത സംഘം മേഖല കൺവീനർ പി ഉഷ, കെ എ എച്ച് ഡബ്ല്യു എ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് മിനി, എസ് പി കേന്ദ്ര കമ്മിറ്റിയംഗം സനൽകുമാർ,മുസ്‌ലീം ലീഗ് ദേശീയ സമിതിയംഗം അഡ്വ കണിയാപുരം ഹലീം,വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് എ എ ജവാദ് ,എസ് യു സി ഐ ( കമ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടേറിയേറ്റംഗം ജി ആർ സുഭാഷ്, ജനകീയ പ്രതിരോധ സമിതി ജനറൽ സെക്രട്ടറി എം ഷജീർഖാൻ, മുൻ കൗൺസിലർമാരായ സി രാജലക്ഷ്മി, മന്നൂർകോണം സത്യൻ, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എൻ ഫാത്തിമ, പുലിപ്പാറ യൂസഫ്, മുഴിയിൽ മുഹമ്മദ് ഷിബു, സ്വാഗത സംഘം കോർഡിനേറ്റർ ബി എസ് എമിൽ എന്നിവർ സംസാരിച്ചു. ‘വൈറ്റ്റോസ്’ കലാസംഘം ‘ആശാഭരിതം’ തെരുവുനാടകം അവതരിപ്പിച്ചു. തുടർന്ന് ആശമാർ രാപ്പകൽ സമരത്തിൻ്റെ ഭാഗമായി കച്ചേരി ജംഗ്ഷനിൽ അന്തിയുറങ്ങി.

Related posts

Leave a Reply

Your email address will not be published. Required fields are marked *