Breaking News

കോവിഡ് 19; അതിഥി തൊളിലാളികള്‍ക്കായി കണ്‍ട്രോള്‍ റൂം തുറന്നു

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. ജില്ലാ ലേബര്‍ ഓഫിസില്‍ സജ്ജമാക്കിയ കണ്‍ട്രോള്‍ റൂമില്‍ രണ്ട് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. നെടുമങ്ങാട് സബ് കളക്ടര്‍ ചേതന്‍ കുമാര്‍ മീണയാണ് കണ്‍ട്രോള്‍ റൂമിന്റെ നോഡല്‍ ഓഫിസര്‍. അതിഥി തൊഴിലാളികള്‍ക്ക് സംശയനിവാരണത്തിനായി 0471-2783944 എന്ന നമ്പരില്‍ ബന്ധപ്പെടാം.

ഈ സാഹചര്യത്തില്‍ അതിഥിതൊഴിലാളികളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് ജില്ലാ ഭരണകൂടം നടപ്പാക്കി വരുന്നത്. ജില്ലയിലെ എട്ട് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ മുഖേന വിവര ശേഖരണവും ബോധവത്ക്കരണവും നടത്തി വരുന്നു. തൊഴിലുടമകള്‍ ഇല്ലാതെ ജോലി ചെയ്യുന്ന ‘സ്‌കാറ്റേര്‍ഡ് തൊഴിലാളികളുടെ’ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. മാസ്‌ക്, സാനറ്റൈസര്‍, സാമൂഹിക അകലം ഉള്‍പ്പടെയുള്ള കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതു സംബന്ധിച്ചും മാസ്‌കുകള്‍ ശരിയായ വിധത്തില്‍ ഉപയോഗിക്കുന്നതു സംബന്ധിച്ചും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ഡെമോണ്‍സ്‌ട്രേഷന്‍ നടത്തുകയും ചെയ്തുവരുന്നു.

അതിഥി തൊഴിലാളികള്‍ക്കായി തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ ‘ശ്രമിക് ബന്ധു’ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഇതര ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഫെസിലിറ്റേറ്ററിനെ ഇവിടെ നിയോഗിച്ചു. തൊഴിലാളികള്‍ക്കുവേണ്ട അവശ്യ സൗകര്യങ്ങള്‍ തൊഴിലുടമകള്‍ ഉറപ്പുവരുത്തണമെന്നും കണ്‍ട്രോള്‍ റൂമിന്റെ സുഗമമായ പ്രവര്‍ത്തനത്തിനു വേണ്ടി ജില്ലാ ലേബര്‍ ഓഫിസര്‍ ബി.എസ്. രാജീവ്, ജില്ലാ സപ്ലൈ ഓഫിസര്‍ ജലജ ജി.എസ്.റാണി എന്നിവരെ ചുമതലപ്പെടുത്തിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *