
വർക്കല: ലോക തൊഴിലാളി ദിനത്തിൽ പുസ്തക പ്രകാശനം നിർവഹിച്ച് ചുമട്ടു തൊഴിലാളികൾ. മലയാളത്തിലെ പ്രശസ്ത സാഹിത്യകാരൻ കാക്കനാടന് സമർപ്പിക്കുന്ന ‘കാക്കനാടൻ കഥോൽസവം’ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനമാണ് മെയ്ദിനത്തിൽ തൊഴിലാളികൾ നിർവഹിച്ചത്. വർക്കല ടൗണിലെ തെരുവിൽ നടന്ന ചടങ്ങിൽ പത്രപ്രവർത്തകനായ ഷിജു അരവിന്ദ് അധ്യക്ഷത വഹിച്ചു.
നഗരത്തിലെ ചുമട്ടു തൊഴിലാളികളായ രാധാകൃഷ്ണൻ,ശശി,സുരേഷ് എന്നിവർ ചേർന്നാണ് പുസ്തകം പ്രകാശിപ്പിച്ചത്. ആംബുലൻസ് ഡ്രൈവർമാരായ സാബു, സജീദ് എന്നിവർ ചേർന്ന് പുസ്തകം സ്വീകരിച്ചു. എസ്. പ്രതീഷ്,സജി,ഷാക്കുട്ടി,അക്ബർഷാ എന്നിവർ സംബന്ധിച്ചു.
കവിയും പത്രപ്രവർത്തകനുമായ അൻസാർ വർണന എഡിറ്റ് ചെയ്ത് പേപ്പർ പബ്ലിക്ക പ്രസിദ്ധീകരിച്ച പുസ്തകത്തിൽ മലയാളത്തിലെ പുതുനിര കഥാകൃത്തുക്കളായ 36 പേരുടെ കഥകളാണുള്ളത്.
- വായനാദിനത്തിലെ ഒരു അനുഭവക്കുറിപ്പ് അഡ്വ. ബി. സത്യൻ (മുൻ എം.എൽ.എ.)
വായന മരിക്കുന്നില്ല. വായിക്കാൻ മനസ്സുള്ളവർക്ക് പുസ്തകങ്ങൾ എവിടെയും കൂട്ടായ്മയും ആശ്വാസവും വിജ്ഞാനവും പകരും. … - റഫി ഗാനങ്ങളുടെ മാധുര്യം ഇനി തലസ്ഥാനത്തും മുഹമ്മദ് റഫി ഫൗണ്ടേഷൻ തിരുവനന്തപുരം ചാപ്റ്റർ രൂപീകൃതമായി
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് സംഗീത പ്രേമികളുടെ ഹൃദയം കീഴടക്കിയ ഇന്ത്യൻ ഗായകനായ മുഹമ്മദ് … - ഛായാഗ്രാഹകൻ സാദത്ത് സൈനുദ്ദീൻ സംവിധായകനാകുന്നു; പുതിയ ചിത്രത്തിന്റെ സോങ് റെക്കോർഡിങ് ആരംഭിച്ചു
കൊച്ചി: പ്രമുഖ ഛായാഗ്രാഹകനായ സാദത്ത് സൈനുദ്ദീൻ ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ …
