
ആർ ടു എന്റർടെയ്ൻമെന്റിന്റെ ബാനറിൽ രാധാകൃഷ്ണൻ കല്ലായിൽ, റുവിൻ വിശ്വം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “ലൗ ഫുള്ളി യൂവേർസ് വേദ.” നവാഗതനായ പ്രഗേഷ് സുകുമാരൻ സംവിധാനം ചെയ്യുന്നു. “ലൗ ഫുള്ളി യൂവേർസ് വേദ.”എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത താരങ്ങളായ മമ്മൂട്ടി, മഞ്ജു വാര്യർ എന്നിവർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
കൊടുങ്ങല്ലൂർ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ വെച്ച് ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും നിർവ്വഹിച്ചു.
തൊണ്ണൂറ് കാലഘട്ടങ്ങളിലെ കാമ്പസ് സൗഹൃദത്തിന്റെയും പ്രണയതിന്റെയും വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെയും കഥ പറയുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ രജീഷ വിജയൻ, വെങ്കിടേഷ് ,ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഗൗതം വാസുദേവ് മേനോൻ ,അപ്പാനി ശരത്, അനിഘ സുരേന്ദ്രൻ, ഷാജു ശ്രീധർ, ഐ എം വിജയൻ എന്നിവരോടൊപ്പം അൻപതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു.

ടോബിൻ തോമസ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. കോ പ്രൊഡ്യൂസർ- വിബീഷ് വിജയൻ, ലൈൻ-പ്രൊഡൂസർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ- റെനി ദിവാകരൻ. വാർത്ത പ്രചരണം-എ എസ് ദിനേശ്. ഡിസംബർ 15 നു തൃശ്ശൂരിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം ഉടനെ തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നു നിർമാതാക്കൾ അറിയിച്ചു.
- എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘സമ്മാനം’ സിനിമയാകുന്നു; ‘മാലിനി’യുടെ ടൈറ്റിൽ ലോഞ്ച് 28 ന്
എറണാകുളം: പ്രശസ്ത സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ എസ്.കെ. പൊറ്റെക്കാട്ട് രചിച്ച ‘സമ്മാനം’ എന്ന … - കേരളത്തിലെ ആദ്യ ഡോൾബി സിനിമാസ് തിയേറ്റർ പ്രവർത്തനം തുടങ്ങി
ജയിലർ 2 ആദ്യ പ്രദർശനം; അത്യാധുനിക ദൃശ്യ-ശ്രാവ്യ സാങ്കേതികവിദ്യയുമായി ഇ.വി.എം സിനിമാസ് കൊച്ചി: … - ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’; പുതിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ പ്രദർശനത്തിന്
ഓരോ അപകടത്തിനും പിന്നിൽ ഒരു രഹസ്യം; ഓരോ രഹസ്യത്തിനും പിന്നിൽ ഒരു പ്രതികാരം! … - ജയരാജ് വാര്യർ പ്രധാന വേഷത്തിൽ; ‘പ്രശാന്തേട്ടന്റെ മീശ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
പ്രശസ്ത നടനും കാരിക്കേച്ചർ കലാകാരനുമായ ജയരാജ് വാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പ്രശാന്തേട്ടന്റെ … - എം. പത്മകുമാർ ബോളിവുഡിലേക്ക്; സണ്ണി ഡിയോളിന്റെ ‘സൂര്യ’ ഫസ്റ്റ് ലുക്ക് പുറത്ത്
മലയാളത്തിൽ ശ്രദ്ധേയമായ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ എം. പത്മകുമാർ ബോളിവുഡിൽ അരങ്ങേറ്റം …