Breaking News

ജെഎഫ്ഡബ്ല്യു മാഗസിനായി സ്റ്റൈലിഷ് ലുക്കില്‍ രാധിക ശരത്കുമാര്‍

beacon bbs

ജെഎഫ്ഡബ്ല്യു മാഗസീനിന്‍റെ കവര്‍പേജിനായി താരം നടത്തിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറല്‍. സ്റ്റെലിഷായ മൂന്ന് മോഡേണ്‍ ലുക്കുകളിലാണ് താരം ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടത്

എണ്‍പതുകളില്‍ അഭിനയത്തിന് തുടക്കം കുറിച്ച് 2020ലും സജീവ സാന്നിധ്യമായി തെന്നിന്ത്യന്‍ സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുകയാണ് നടി രാധിക ശരത്ത്കുമാര്‍. മിനി സ്ക്രീനിലും, ബിഗ് സ്ക്രീനിലും സജീവമായ രാധിക മലയാളം, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ ടെലിവിഷന്‍ സീരിയലുകളും രാധിക സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ജെഎഫ്ഡബ്ല്യു മാഗസീനിന്‍റെ കവര്‍പേജിനായി താരം നടത്തിയ ഫോട്ടോഷൂട്ട് വൈറലാണ്. സ്റ്റെലിഷായ മൂന്ന് മോഡേണ്‍ ലുക്കുകളിലാണ് താരം ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടത്.

തന്‍റെ ഇഷ്ടാനിഷ്ടങ്ങളെല്ലാം താരം ആരാധകര്‍ക്കായി വെളിപ്പെടുത്തിയിട്ടുണ്ട്. തമിഴ് നടന്‍ എം.ആര്‍ രാധയുടെ മകളാണ് രാധിക ശരത് കുമാര്‍. മാര്‍ക്കറ്റ് രാജ, വാനം കൊട്രട്ടും എന്നിവയാണ് രാധികയുടെ അവസാനം ഇറങ്ങിയ തമിഴ് ചിത്രങ്ങള്‍. മലയാളത്തില്‍ മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി-മെയ്ഡ് ഇന്‍ ചൈനയില്‍ കേന്ദ്രകഥാപാത്രത്തെ രാധിക അവതരിപ്പിച്ചിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *