Breaking News

പ്രതിഷ്ഠാ വാര്‍ഷികദിനം: ശബരിമല ക്ഷേത്രനട തുറന്നു; പൂജകള്‍ക്ക് ശേഷം നട നാളെ അടയ്ക്കും

beacon sannidhanam

സന്നിധാനം: പ്രതിഷ്ഠാ വാര്‍ഷിക ദിന പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര തിരുനട ഇന്ന് വൈകുന്നേരം 5 മണിക്കാണ് തുറന്നത്. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ. സുധീര്‍ നമ്ബൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് വിളക്കുകള്‍ തെളിച്ചു. തുടര്‍ന്ന് ഉപദേവതാ ക്ഷേത്രങ്ങളിലും വിളക്കുകള്‍ തെളിക്കുകയായിരുന്നു. ജൂണ്‍ ഒന്നിനാണ് പ്രതിഷ്ഠാ വാര്‍ഷിക ദിനം. നാളെ പുലര്‍ച്ചെ 5 മണിക്ക് നടതുറക്കും. തുടര്‍ന്ന് അഭിഷേകവും പതിവ് പൂജകളും നടക്കും.അതേ സമയം കൊവിഡ് 19 ന്റെ ഭാഗമായുള്ള ലോക് ഡൗണ്‍ കണക്കിലെടുത്ത് നട തുറന്നിരിക്കുന്ന രണ്ട് ദിവസവും ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുകയില്ല.തിരുനട ജൂണ്‍1 ന് രാത്രി 7.30 ന് ഹരിവരാസനം പാടി അടയ്ക്കും. ഭക്തര്‍ക്ക് ഓണ്‍ലൈന്‍ വഴി വഴിപാടുകള്‍ നടത്താന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. മിഥുന മാസ പൂജകള്‍ക്കായി ജൂണ്‍ 14ന് വൈകുന്നേരം തുറക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *