Breaking News

ഹോളിവുഡ് താരം ആരോണ്‍ ട്വയ്റ്റിനും കൊവിഡ് 19

beacon movie english

രോഗം സ്ഥിരീകരിച്ച കാര്യം ആരോണ്‍ ട്വയ്‍റ്റും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു

കൊവിഡ് 19 ഭീതിജനകമാം വിധം പടര്‍ന്നുപിടിക്കുമ്പോള്‍ ഹോളിവുഡ് നടനും ഗായകനുമായ ആരോണ്‍ ട്വയ്റ്റിനും കൊവിഡ് 19 സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സിനിമ ലോകത്തുനിന്നും പുറത്തുവരുന്നത്. രോഗം സ്ഥിരീകരിച്ച കാര്യം ആരോണ്‍ ട്വയ്‍റ്റും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ‘എനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നു. 12ന് ബ്രോഡ്‍വെ ഷോപ്പുകള്‍ അടച്ചുപൂട്ടിയത് മുതല്‍ ക്വാറന്‍റൈനിലാണ്. ഇപ്പോള്‍ കുറച്ച് സുഖം തോന്നുന്നുണ്ട്. പനിയും ജലദോഷവുമാണ് ഉണ്ടായത്. പക്ഷേ ചിലര്‍ക്ക് വലിയ രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നുണ്ട്. രുചിയും ഗന്ധവും നഷ്‍ടപ്പെട്ടു. എന്തെങ്കിലും ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ വീട്ടില്‍ തന്നെയിരിക്കണം. സുരക്ഷിതരായിരിക്കുക’ ആരോണ്‍ ട്വയ്റ്റ് പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *