Breaking News

” എല്‍മര്‍” ടീസര്‍ റിലീസ്-വീഡിയോ

ഖത്തറില്‍ നിന്നു പൂര്‍ണ്ണമായി ചിത്രീകരിച്ച ഒരെയൊരു ഇന്ത്യന്‍ സിനിമയാണ് “എല്‍മര്‍”. “ഖത്തര്‍” എന്ന രാജ്യത്തിന്റെ സൗന്ദര്യം കാണണമെങ്കില്‍ എല്‍മര്‍ സിനിമ കാണണമെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.
രാജ്‌ ഗൊവിന്ദ്‌ പ്രൊഡക്ഷന്‍സ്‌ നിര്‍മ്മിച്ച്‌‌, മലയാളത്തിലെ പ്രമുഖ നടന്‍ ‌ സന്തോഷ് കീഴാറ്റുരും ഖത്തറിലെ മലയാളി വിദ്യാര്‍ഥിയും ആലുവ സ്വദേശിയും ആയ മാസ്റ്റര്‍ ദേവും, ഖത്തറിലെ പ്രവസികളായ 60-ഓളം നടി നടന്മാരും അഭിനയിക്കുന്ന എല്‍മര്‍ എന്ന മലയാള സിനിമയുടെ അവസാന ഘട്ട ജോലികള്‍ പൂര്‍ത്തിയാവുന്നു.
പ്രവാസ ജീവിതത്തിന്റെ സംഘര്‍ഷത്തിനിടയില്‍ സ്നേഹ വാത്സല്യങ്ങള്‍ ഒരു നുള്ള്‌ പൊലെ മാത്രം വീതിച്ചു കിട്ടുന്ന കുട്ടികളിലേക്കു ക്യാമറ തിരിച്ചു വക്കുന്ന ഈ ചിത്രത്തില്‍ തെക്കെ ഇന്ത്യയിലെ പ്രമുഖ ഗായകന്‍ ആണു പാടിയിരിക്കുന്നത്‌. നൈജീരിയന്‍സും പ്രവാസി മലയാളി കുട്ടികളും തമ്മിലുള്ള ഗെയിംസ്‌, നഷ്ടപെട്ടുപോകുന്ന പൊതു ഇടങ്ങളെ തിരിച്ചു പിടിക്കുക എന്ന പുതിയ രാഷ്ട്രിയ വായനയോട്‌
‌ ചേര്‍ത്ത്‌ പിടിക്കുന്നുണ്ട്‌ എല്‍മറിന്റെ പ്രമേയം. കുട്ടിക്കാലത്ത്‌ പഴയ തലമുറ ആസ്വദിച്ചിരുന്ന സ്വാതന്ത്ര്യം പ്രവാസി കുട്ടികള്ക്ക്‌ നിഷേധം ആകുന്നതും, അവരുടെ ലോകം ചെറുത്‌ ആകുന്നതും, പുറം ലോകത്ത്‌ എത്തിക്കണമെന്ന പ്രതിബദ്ധതയുടെ പുറത്താണു എല്‍മര്‍ രൂപം കൊള്ളുന്നത്‌. മലയാളത്തിന്റെ ഒരു പ്രമുഖ സംവിധായകന്‍ നറേറ്ററായി ചിത്രത്തിന്റെ പിന്നണിയിലും കൂടെയുണ്ട്.
ചിത്രത്തിന്റെ ടീസര്‍ പ്രകാശനം ഇന്ന് രാവിലെ ലാല്‍ജോസ്‌ നിര്‍വ്വഹിച്ചു. പ്രവാസി മലയാളിയും ആലുവ സ്വദേശിയുമായ രാജേശ്വര്‍ ഗോവിന്ദന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റ തിരക്കഥയും സംവിധാനവും ഗോപി കുറ്റിക്കോല്‍ നിര്‍വ്വഹിച്ചിരിക്കുന്നു. റഫീക്ക്‌ അഹമ്മദ്‌ എഴുതിയ വരികള്‍ക്ക അജയ്കുമാര്‍ സംഗീതം പകരുന്നു. ഹരിഹരന്‍ ഹരിചരണ്‍ എന്നിവരാണ് ഗായകര്‍. കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍ സംഗീതം നല്‍കിയ കുട്ടികളുടെ ഗാനം രാമപ്രിയ ആലപിക്കുന്നു. ജിസ്ബിന്‍ സെബാസ്റ്റ്യന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍-ലിന്റൊ തോമസ്സ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്–ഷഫീര്‍ എളവള്ളി.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
2021 ഏപ്രില്‍- മെയ്‌ മാസം “എല്‍മര്‍ ” പ്രദര്‍ശനത്തിനെത്തും.

Related posts

Leave a Reply

Your email address will not be published. Required fields are marked *