Breaking News

മലയാള സിനിമയുടെ പുതുവസന്തമായി – ഇവാനിയ നാഷ്

സാമൂഹ്യ മാധ്യമങ്ങളില്‍ നവതരംഗം സൃഷ്ടിച്ച ഈ കൊച്ചു സുന്ദരി മലയാള സിനിമയുടെ പുതിയ മാമാട്ടിക്കുട്ടിയമ്മയായി എത്തുകയാണ് സോഷ്യല്‍ മീഡിയായില്‍ ആരാധക വൃന്ദം സൃഷ്ടിച്ച ഇവാനിയ എന്ന കുട്ടിക്കുറുമ്പി മലയാളികളുടെ മനസില്‍ ഓമന തിങ്കള്‍ കിടാവായ പഴയ ബേബി ശാലിനിയുടെ അതേ രൂപ സാദൃശ്യം കൊണ്ടും ഒരേ ദിനം ജന്മദിനം എന്നതും കൊണ്ടും ശ്രദ്ധേയമാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും മലയാള സിനിമയുടെ കലാ ലോകത്തേക്ക് ഇവാനിയ എന്ന കൊച്ചു മാമാട്ടിക്കുട്ടി യമ്മ എത്തുമ്പോള്‍ കലാ കൈരളിക്ക് ലഭിക്കുന്നത് പുതിയ സൗഭാഗ്യം. ഇന്ത്യന്‍ സിനിമയുടെ ഇതിഹാസമായ മോഹന്‍ ലാലിനൊപ്പം പരസ്യ ചിത്രത്തിലൂടെ അഭിനയിച്ച് പ്രൊഫഷണല്‍ അഭിനയ രംഗത്തേക്കും ചുവടുറപ്പിക്കുന്ന ഇവാനിയ എന്ന കൊച്ചു മിടുക്കി, അടുത്തിടെ പുറത്തിറങാന്‍ പോകുന്ന മലയാള സിനിമയിലൂടെ അഭിനയ കലയുടെ കൂടുതല്‍ ഉയരങ്ങളിലേക്ക് ചിറകടിച്ചുയരുകയാണ്. കണ്ണൂര്‍ കുടിയാന്മലയിലെ നാഷ് – സോണിയ ദമ്പതികളുടെ മകളും LK G വിദ്യാര്‍ത്ഥിയുമാണ് ഈ കൊച്ചു സുന്ദരി
Contact-918157862718/9744222735

Related posts

Leave a Reply

Your email address will not be published. Required fields are marked *