
മിഥുൻ മദൻ, ദാലി കരൺ,ഗൗരി കൃഷ്ണ, മൈഥിലി എന്നീ പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി പി സേതു രാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന എന്റെ പ്രിയതമൻ ജനുവരി ഇരുപത്തിനാലിന് പ്രദർശനത്തിനെത്തുന്നു.
ചിത്രവർണ്ണ ഫിലിംസിന്റെ ബാനറിൽ ആർ രഞ്ജി നിർമ്മിക്കുന്ന ഈ റൊമാന്റിക് മ്യൂസിക് ചിത്രത്തിൽ ഇന്ദ്രൻസ്, സുധീഷ്, മധുപാൽ, പി ശ്രീകുമാർ,പ്രേംകുമാർ, കൊച്ചു പ്രേമൻ, ശിവജി ഗുരുവായൂർ, രിസബാവ,അനു,കെ പി ഏ സി ലളിത,അംബിക മോഹൻ,ബേബി നയന തുടങ്ങിയ പ്രമുഖർ അഭിനയിക്കുന്നു. രാജൂ വാരിയർ ഛായാഗ്രഹണം നിർവഹിക്കുന്നു. ഡോ:എം ജെ സദാശിവൻ എഴുതിയ വരികൾക്ക് ആൽബർട്ട് വിജയൻ സംഗീതം പകരുന്നു. കെ ജെ യേശുദാസ്, ജാനകി, കെ എസ് ചിത്ര എന്നിവരാണ് ഗായകർ.
എഡിറ്റർ-കെ ശ്രീനിവാസ്, പ്രൊഡക്ഷൻ കൺട്രോളർ-എ ഡി ശ്രീകുമാർ,കല-മധു രാഘവൻ, മേക്കപ്പ്-ബിനീഷ് ഭാസ്കർ, വസ്ത്രാലങ്കാരം-അനിൽ ചെമ്പൂർ, സ്റ്റിൽസ്-മോഹൻ സുരഭി, പരസ്യകല-രമേശ് എം ചാനൽ, കൊറിയോഗ്രാഫി-അഖില മനു ജഗത്, ആക്ഷൻ-റൺ രവി,ഡിഐ- മഹാദേവൻ, സൗണ്ട്-ഹരികുമാർ,പി ആർ ഒ-എ എസ് ദിനേശ്.