Breaking News

പ്രദീപ് പള്ളുരുത്തിയുടെ ‘കാശി’യിലെ ആദ്യ ഗാനം റിലീസ് ചെയ്തു

‘നീ ചിരിക്കുമ്പോള്‍ എന്‍ പൂവേ
കുളിരുന്നതെന്‍ നെഞ്ചകമല്ലേ…’

പ്രശസ്ത ചലച്ചിത്ര പിണനിഗായകന്‍ പ്രദീപ് പള്ളുരുത്തി, സലിന്‍ കൈതാരം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ പ്രിയന്‍ തിരക്കഥയെഴുതി സംവിധാനം ചെയുന്ന ‘ കാശി ‘ എന്ന ഹ്രസ്വ ചിത്രത്തിലെ ആദ്യഗാനം യുവ ഗായകരുടെ ഫേയ്‌സ് പുസ്തകത്തിലൂടെ റിലീസ് ചെയ്തു.പ്രദീപ് പള്ളുരുത്തി തന്നെ രചനയും സംഗീത സംവിധാനവും നിര്‍വ്വഹിച്ച് ഈ ഗാനമാലപിക്കുന്നു.
റിലാക്‌സ് സിനിമാസിന്റെ ബാനറില്‍ ശാരീ സലിന്‍ നിര്‍മ്മിക്കുന്ന ‘കാശി’യില്‍ രാജേഷ് പാണാവള്ളി,ചിത്ര പൈ, വിജയന്‍ പള്ളുരുത്തി, ജെ പി,ആരകുന്നം,സിറില്‍, ഹാരിസ് നൈന്ന, തുടങ്ങിയവരും അഭിനയിക്കുന്നു.അനില്‍ ചാമി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. നിര്‍വ്വഹിക്കുന്നു.എഡിറ്റര്‍-ഇബ്രു, സൗണ്ട്-അനുരാജ്,ക്രിയേറ്റീവ് ഡയറക്ടര്‍-വിനു കുമാര്‍, അസിസ്റ്റന്റ് ക്യാമറമാന്‍- ശ്യാം വടകര,
കല-അനീഷ് പിറവം, വസ്ത്രാലങ്കാരം- ശാരീ സലിന്‍, മേക്കപ്പ്- ശ്രുതി മിഥുന്‍, കോര്‍ഡിനേറ്റര്‍-സുഭയന്‍.കൊലപാതക്കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിക്കുന്ന കാശി എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് ജയില്‍ വാര്‍ഡനും എഴുത്തുകാരനുമായ സഹജന്റെ യാത്രയാണ് ‘കാശി’യില്‍ ലാല്‍ പ്രിയന്‍ ദൃശ്യവല്‍ക്കരിക്കുന്നത്. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *