
റിഥം ക്രിയേഷൻസിൻ്റെ ബാനറിൽ രാജേഷ് മലയാലപ്പുഴ നിർമ്മിച്ച് അനു പുരുഷോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “സൂപ്പർ ജിമ്നി “ജനുവരി 24 ന് പ്രദർശനത്തിനെത്തുന്നു.
മീനാക്ഷി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സീമ ജി.നായർ, കുടശനാട് കനകം, ഡോ. രജിത്കുമാർ , ജയകൃഷ്ണൻ, മൻരാജ്, ജയശങ്കർ, കലഭാവൻ റഹ്മാൻ, കലാഭാവൻ നാരയണൻ കുട്ടി, കോബ്ര രാജേഷ് , ഉണ്ണികൃഷ്ണൻ. എൻ. എം .ബാദുഷ, പ്രിയങ്ക, ജോഷ്ന തരകൻ,അനിൽ ചമയം, സംഗീത, സ്വപ്ന അനിൽ,പ്രദീപ്, ഷാജിത്, മനോജ്, സുബ്ബലക്ഷ്മിയമ്മ, ബാലതാരങ്ങ ളായ ദേവനന്ദ, അൻസു മരിയ, തൻവി, അന്ന, ആര്യൻ,ആദിൽ, ചിത്തിര തുടങ്ങിയവർ അഭിനയിക്കുന്നു.
ജി.കെ.നന്ദകുമാർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ശിവാസ് വാഴമുട്ടം , നിസാം ഹുസൈൻ, രാജീവ് ഇലന്തൂർ. സതീഷ് കൈമൾ എന്നിവരുടെ വരികൾക്ക് ഡോ:വി ബി ചന്ദ്രബാബു, പ്രദീപ് ഇലന്തൂർ,ശ്രീജിത്ത് തൊടുപുഴ എന്നിവർ സംഗീതം പകരുന്നു. അഖില ആനന്ദ്, കല്ലറ ഗോപൻ, മീനാക്ഷി സുരേഷ്, അനിൽകുമാർ ടി. എ എന്നിവരാണ് ഗായകർ .
എഡിറ്റിംഗ്-ജിതിൻ കുമ്പുക്കാട്ട്, കല-ഷെറീഫ് ചാവക്കാട്, മേക്കപ്പ്-ഷെമി, വസ്ത്രാലങ്കാരം- ശ്രീലേഖ ത്വിഷി, സ്റ്റിൽസ്-അജീഷ് അവണി, ആക്ഷൻ കോറിയോഗ്രാഫി- ഡ്രാഗൺ ജിറോഷ്,
ടൈറ്റിൽ മ്യൂസിക് – സ്പ്രിംഗ് , നൃത്ത സംവിധാനം-വി ബി രാജേഷ്, പ്രൊഡക്ഷൻ കൺട്രോളർ-ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്ടർ-മഹേഷ് കൃഷ്ണ, അസിസ്റ്റന്റ് ഡയറക്ടർ-ശ്രീജിത്ത്, ജയരാജ്, വിഷ്ണു,ദീപക്, സൈമൺ, പ്രൊജക്ട് ഡിസൈനർ-പ്രസാദ് മാവിനേത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിശ്വപ്രകാശ്, പി ആർ ഒ-എ എസ് ദിനേശ്.