Breaking News

ഈരാട്ടുപേട്ടയില്‍ ‘എല്ലാം ശരിയാകും’

വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി എന്നി ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘എല്ലാം ശരിയാകും’ ഈരാട്ടുപേട്ട മടാവിയില്‍ ആരംഭിച്ചു.സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍ ഡോക്ടര്‍ പോള്‍ വര്‍ഗ്ഗീസ്സ് ആദ്യ ക്ലാപ്പടിച്ചു. മാണി സി കാപ്പന്‍ എം എല്‍ എ, പി സി ജോര്‍ജ്ജ് എം എല്‍ എ, സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് ഷാജി, തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ആസിഫ്അലി, രജിഷ വിജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം ഷാരിസ്, നെബിന്‍, ഷാല്‍ബിന്‍ എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ഏന്റെണി, ജെയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയലവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തോമസ്സ് തിരുവല്ല ഫിലിംസ്,ഡോക്ടര്‍ പോള്‍സ് എന്റര്‍ടൈയ്ന്‍മെന്റ് എന്നിവയുടെ ബാനറില്‍ തോമസ് തിരുവല്ല, ഡോക്ടര്‍ പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് നായര്‍ നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു.
എഡിറ്റര്‍-സൂരജ്.ഇ.എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മനോജ് പൂങ്കുന്നം, കല-ദിലീപ് നാഥ്, മേക്കപ്പ്-റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം-നിസ്സാര്‍ റഹ്മത്ത്, സ്റ്റില്‍സ്-ലിബിസണ്‍ ഗോപി, ഡിസൈന്‍-റോസ് മേരി ലിലു, അസോസിയേറ്റ് ഡയറക്ടര്‍-രാജേഷ് ഭാസ്‌ക്കര്‍, ഡിബിന്‍ ദേവ്, അസിസ്റ്റന്റ് ഡയറക്ടര്‍-ഷാബില്‍, സിന്റോ സണ്ണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിങ്ങാലക്കുട, പ്രൊഡക്ഷന്‍ മാനേജര്‍-അനീഷ് നന്ദിപുലം, വിതരണം-സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ്, വാര്‍ത്ത പ്രചരണം-എ.എസ്.ദിനേശ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *