Breaking News

ഉണ്ണീശോ- ക്രിസ്മസ് കരോള്‍ ഗാനം

ഗോപിസുന്ദറിന്റെ ആദ്യ ക്രിസ്മസ് കരോള്‍ വീഡിയോ ഗാനം റിലീസിംഗിന് തയ്യാറായി. പാടിയിരിക്കുന്നത് പുതുതലമുറയിലെ വളര്‍ന്നു വരുന്ന ഗായികയായ മെറില്‍ ആന്‍ മാത്യു ആണ്. ദേശി രാഗ് എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ മെറില്‍ ആദ്യമായി ഗോപി സുന്ദറിന്റെ ഈണത്തില്‍ പാടുന്നു എന്ന പ്രത്യേകത കൂടി ഈ പാട്ടിനുണ്ട്.
ഉണ്ണീശോ – തിരുപ്പിറവിയുടെ വാഴ്ത്തല്‍ മാത്രമല്ല തിരിച്ചു പിടിക്കലിന്റെ പ്രതീക്ഷയുടെ ഗാനം കൂടിയാണിത്. നമുക്ക് നഷ്ടപ്പെട്ട കണ്ണീര്‍ക്കാലങ്ങള്‍ക്കും, വറുതികള്‍ക്കും അപ്പുറത്ത് പ്രതീക്ഷയുടെ ഒരു കിരണമുണ്ട്..
ഒലീവിലയില്‍ നിന്നിറ്റുന്ന മഞ്ഞുതുള്ളി പോലെയുള്ള സ്‌നേഹമുണ്ട്.. എന്നോര്‍മ്മിപ്പിക്കുക കൂടി ചെയ്യുന്നു ഈ ഗാനം.
ഖത്തര്‍ ദോഹയിലെ ബിര്‍ള പബ്ലിക് സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന മെറില്‍ ആന്‍ മാത്യു,കണ്ണൂര്‍ ആലക്കോട് അറക്കല്‍ മനോജ് മാത്യു – നിഷ വര്‍ഗീസ് ദമ്പതികളുടെ പുത്രിയാണ്. പ്രശസ്ത സംഗീതാധ്യാപകരായ ശങ്കര്‍ ദാസിന്റെയും അഭിലാഷിന്റേയും കീഴില്‍ കര്‍ണാടിക് – വെസ്റ്റേണ്‍ സംഗീതം അഭ്യസിക്കുന്ന മെറില്‍ ആന്‍ മാത്യു നിരവധി ആല്‍ബങ്ങളിലും സ്റ്റേജ് ഷോകളിലും നേരത്തെ പാടിയിട്ടുണ്ട്.
ഗോപിസുന്ദര്‍ മ്യൂസിക് കമ്പനി നിര്‍മ്മിക്കുന്ന ഈ വീഡിയോ ആല്‍ബത്തിന്റെ ആശയവും സംവിധാനവും യൂസഫ് ലെന്‍സ്മാനാണ് . സോഷ്യല്‍ മീഡിയയിലൂടെ വയറല്‍ താരങ്ങളായ ബൈസി ഭാസി, ഇവാനിയ നാഷ് എന്നിവരും ഈ വീഡിയോ ആല്‍ബത്തില്‍ ശ്രദ്ധേയ വേഷത്തിലെത്തുന്നു. കൊറിയോഗ്രാഫി- ശ്രീജിത്ത് ഡാന്‍സ് സിറ്റി, ക്യാമറ-യൂസഫ് ലെന്‍സ്മാന്‍, മോഹന്‍ പുതുശ്ശേരി, അന്‍സൂര്‍, എഡിറ്റര്‍-രഞ്ജിത്ത് ടച്ച്‌റിവര്‍, പ്രൊജക്റ്റ് ഡിസൈനര്‍-ഷംസി തിരൂര്‍,പ്രൊജക്റ്റ് മാനേജര്‍-ഷൈന്‍ റായംസ്,പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ശിഹാബ് അലി, ഡിസൈന്‍സ് വിപിന്‍ മോഹന്‍. ഏറെ പ്രത്യേകതകളുള്ള ഈ ക്രിസ്മസ് കരോള്‍ വീഡിയോ ഗാനം പുറത്തിറക്കുന്നത് ഗോപിസുന്ദര്‍ മ്യൂസിക് കമ്പനിയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *